ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കുളം/ക്ലബ്ബുകൾ/2026-27
ലോക പരിസ്ഥിതി ദിനം 2026
ജൂൺ 5ലോക പരിസ്ഥിതി ദിനത്തോടെനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ക്വിസ് മത്സരം
സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ എൽ പി, യു പി തലത്തിലെ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. എൽ പി തലത്തിൽ മൂന്നാം ക്ലാസ്സിലെ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും, നാലാം ക്ലാസ്സിലെ ഹെലൻ കൃഷ്ണ രണ്ടാം സ്ഥാനവും, നാലാം ക്ലാസ്സിലെ നിവേദ് കൃഷ്ണ,ഋതു നന്ദ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.യു പി തലത്തിൽ ഏഴാം ക്ലാസ്സിലെ ഋതു നന്ദ, ദേവപ്രിയ, ആദി കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നേടി.
വിത്ത് പേന നിർമാണം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വർക്ക് എഡ്യൂക്കേഷൻ അധ്യാപികയുടെ നേതൃത്വത്തിൽ വിത്ത് പേന നിർമാണം നടന്നു. ഇതിൽ സ്കൂളിലെ 50 ൽ അധികം കുട്ടികൾ പങ്കാളികളായി. ഇത് വഴി വിത്ത് പേനയുടെ പ്രാധാന്യം കുട്ടികൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. വ്യത്യസ്ത നിറങ്ങളും വിത്തുകളും ചേർന്ന വിവിധ തരം പേനകൾ കുട്ടികൾ നിർമിച്ചു.