ജി.ടി.ഡബ്ല്യു.എൽ.പി.എസ് ആനവായ്/എന്റെ ഗ്രാമം
ആനവായ്
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനവായ്.
മണ്ണാർക്കാട് - ആനക്കട്ടി ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് മുക്കാലി ജംങ്ഷനിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ആനവായ് ഗ്രാമത്തിൽ എത്തിച്ചേരാം.
ഭൂമിശാസ്ത്ര്ം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ മുതൽ 2300 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ചെങ്കുത്തായ മലനിരകളാൽ സമ്പന്നമാണ് ആനവായ് ഗ്രാമം.നിരവധി നീർച്ചാലുകളും ഈ പ്രദേശത്തുകൂടി ഒഴുകി ഭവാനിപുഴയിൽ ലയിക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജനകീയ ആരോഗ്യകേന്ദ്രം
- പ്രീമെട്രിക് ഹോസ്റ്റൽ
- അങ്കൻവാടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ലോവർ പ്രെമറി സ്ക്കൂൾ ആനവായ്
1978 കാലഘട്ടത്തിലാണ് ആനവായ് സ്ക്കുൾ പ്രവർത്തനം ആരംഭിച്ചത്.ആദിവാസി കുറുമ്പ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.
ചിത്രശാല
-
GTWLPS Anawai
-
Hostel
-
Health centre
-
My Village