ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു.

ടോയ്‌ലെറ്റ്

നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്‌ലെര്‌റുകളും രണ്ട് വീതം മൂത്രപ്പുരകളുമാണുള്ളത്. അതിന് പുറമെ ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റുമുണ്ട്. വളരെയേറെ വൃത്തിയായി കാത്തുസൂക്ഷിക്കുന്നവയാണ് ഇവയെല്ലാം.

വെള്ളം

ഒരിക്കലും വറ്റാത്ത കിണറും പമ്പുസെറ്റും വാട്ടർടാങ്കും ടാപ്പുകളും സ്‌കൂളിലെ ജലവിതരണത്തിനായി സംവിധാനിച്ചിട്ടുണ്ട്. എല്ലാ ടോയ്‌ലറ്റുകളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഫിൽട്ടർ ചെയ്ത് അണുവിമുക്തമാക്കിയ വെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.