ജി.ജെ.ബി.എസ്.പട്ടിശ്ശേരി/എന്റെ ഗ്രാമം
പട്ടിശ്ശേരി

പാലക്കാട് ജില്ലയിലെ, തൃത്താല ഉപജില്ലയിലെ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു പ്രദേശമാണ് പട്ടിശ്ശേരി. വയലുകളാലും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും, ക്ഷേത്രങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉൾപ്പടെ ജനജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ ഈ പ്രദേശത്ത് നിലകൊളളുന്നു. മതമൈത്രിയാലും സൗഹാർദ്ദത്തിലും പ്രസിദ്ധമാണ് ഈ നാട്.തൃത്താല Government arts and science College ഉം ചാലിശ്ശേരി മുലയംപറമ്പത്ത് ദഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഈ നാടിന്റെ പരിസര പ്രദേശങ്ങളിലാണ്.
ഭൂമിശാസ്ത്രം

കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി. സംസ്ഥാനത്തിന്റെ പശ്ചിമ ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷിക്കനുയോജ്യമായ പ്രദേശമാണിത്. പ്രധാന കൃഷി നെല്ലാണ്, പ്രകൃതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വയലുകളും ചെറിയ കുന്നുകളും ഈ പ്രദേശത്തുണ്ട്. മഴയും വെയിലും കൃഷിക്ക് അനുയോജ്യമായ രീതിയിൽ ലഭിക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി.ജെ.ബി.സ്കൂൾ പട്ടിശ്ശേരി.
- ഗവൺമറന്റ് ഹോസ്പിറ്റൽ ചാലിശ്ശേരി
- ഗവൺമറന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് തൃത്താല.
- പോസ്റ്റ് ഓഫീസ്സ്
- ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ്
ആരാധനാലയങ്ങൾ
- പട്ടിശ്ശേരി ജുമാ മസ്ജിദ്
- ശ്രീ ശാസ്താ കോവിൽ
- പുതിയടത് ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.ജെ.ബി.സ്കൂൾ പട്ടിശ്ശേരി.
- അൽബിർ പ്രീപ്രൈമറി സ്കൂൾ പട്ടിശ്ശേരി.
- ഗവൺമറന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് തൃത്താല.
ശ്രദ്ധേയരായ വ്യക്തികൾ
- ഗോപിനാഥ് പാലഞ്ചേരി (നാടക നടൻ )
- സതീശൻ (തെയ്യം കലാകാരൻ )