ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ കൊറോണ orകോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ orകോവിഡ് 19
   അമേരിക്കയിൽ നിന്നും വളരെ പെട്ടന്നാണ് റിയ മടങ്ങി എത്തിയത്. എയർപോർട്ടിൽ കണ്ട സെക്യൂരിറ്റിയും നിർദ്ധേശങ്ങളും റിയക്ക് വല്ലാത്തൊരു അനുഭവമായിരുന്നു. മുൻപ് ഒരിക്കലും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ. വളരെ പരിഭ്രമിച്ചാണ് അവൾ വീട്ടിലെത്തിയത്. അവൾ എത്തിയപ്പോൾ എല്ലാവരും വളരെ ജാഗ്രതയിലായിരുന്നു. സാധാരണ അവൾ വരുമ്പോൾ അച്ഛനും അമ്മയും അവളെ കെട്ടിപിടിക്കുകയാണ് പതിവ്😊. എന്നാൽ ഇത്തവണ അങ്ങനെയൊന്നും ഉണ്ടായില്ല😕. കാരണം എല്ലാവർക്കും അറിയാവുന്നത് തന്നെ..... അതെ, കോവിഡ്-19!😶... 

ആ ദിവസം അവളെ വല്ലാതെ വേദനിപ്പിച്ചു😣. കുറെ നാൾ കഴിഞ്ഞ് വരികയല്ലേ.... ആർക്കും വലിയ സന്തോഷമൊന്നുമില്ല. ഉടൻതന്നെ അച്ഛൻ ഫോണിൽ വിളിച്ചു പറയുന്നത് കേട്ടു 📞.

"റിയ എത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന്. ഇപ്പോൾ എത്തിയിട്ടൊള്ളു.... ശെരി സർ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം ".

അത് കഴിഞ്ഞ് അച്ഛൻ ഒരു സാനിറ്റിസെർ കാണിച്ചുകൊണ്ട് പറഞ്ഞു, "മോളെ... ഇത് കൊണ്ട് കൈ വൃത്തിയായി കഴുകണം. എന്നിട്ട് മോൾ മോളുടെ സാധനങ്ങളൊക്കെ ആ മുറിയിലേക്ക് വെച്ചോ. അവൾക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നി😔. അങ്ങനെ അവൾ നിരീക്ഷണത്തിൽ ഇരിക്കാൻ തുടങ്ങി. 14 ദിവസം... എങ്ങനെ കഴിഞ്ഞ് പോയി എന്ന് അവൾക്ക് മാത്രമേ അറിയൂ 😌. 14 ആമത്തെ ദിവസം അവൾക്ക് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടു. ചെറുതായി ചുമ വരുന്നത് പോലെ തോന്നി😖. അവൾ ആകെ പേടിച്ചു പോയി.

എന്നാൽ അവൾ ഇത് ആരോടും പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം ഭക്ഷണം കൊടുക്കാനായി അമ്മ അവളുടെ അടുത്തെത്തി🧍🏻‍♀️. എന്നാൽ അവളെ അവിടെയൊന്നും കണ്ടില്ല. അമ്മ വീട് മുഴുവൻ തിരഞ്ഞു. അവളെ കണ്ടില്ല. അമ്മ ആകെ പരിഭ്രമിച്ചു. അച്ഛനോട് കാര്യം പറഞ്ഞു.

പെട്ടെന്ന് അവർക്കൊരു ഫോൺ കാൾ വന്നു. "ഹലോ, അച്ഛാ.... ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്. ആരും പേടിക്കണ്ട. എനിക്ക് ചെറിയ ചുമ വരുന്നത് പോലെ തോന്നി. നിങ്ങളോട് പറഞ്ഞു ഭയപ്പെടുത്തണ്ട എന്ന് കരുതി. അതുകൊണ്ടാണ് ഞാൻ ആരോടും പറയാതെ ഹോസ്പിറ്റലിൽ എത്തിയത്😔.. "

"മോളെ.. നീ പേടിക്കണ്ട... ഞാൻ അങ്ങോട്ട്‌ വരാം. "

"വേണ്ട അച്ഛാ.... ഞാൻ നോക്കിക്കോളാം. ഇവിടെ പ്രശ്നമൊന്നുമില്ല. എല്ലാവരും നന്നായി നോക്കുന്നുണ്ട്. അച്ഛൻ വന്നാലും ചിലപ്പോൾ എന്നെ കാണാൻ പറ്റില്ല. അച്ഛൻ വരണ്ട... "

"ശെരി മോളെ... എന്തെങ്കിലും ഉണ്ടെങ്കിൽ ഉടനെ അച്ഛനെ വിവരം അറിയിക്കണം കേട്ടോ... 😞... "

"പേടിക്കണ്ട റിയ... നിനക്ക് കുഴപ്പമൊന്നുമില്ല. നീ അവിടെ നിന്നും മാറി നിന്നത് നന്നായി. ഇല്ലെങ്കിൽ അവർക്കെല്ലാം അതൊരു പ്രശ്നമായേനെ... നീ ചെയ്തതാണ് ശെരി. 😌ഈ ഘട്ടത്തിൽ സ്വയം ഒഴിഞ്ഞു മാറുന്നതാണ് എല്ലാവർക്കും നല്ലത്. ഒന്നല്ലെങ്കിലും നമ്മൾ കാരണം മറ്റൊരാൾ ദുഃഖം അനുഭവിക്കരുത്. "അവൾ സ്വയം ഇങ്ങനെ ആലോചിച്ചു സമാധാനിച്ചു.

കൂട്ടുകാരെ, നിങ്ങൾ കണ്ടില്ലേ... ഇത് പോലെ എല്ലാവരും സ്വയം മാറി നിൽക്കാൻ തീരുമാനിച്ചാൽ നമുക്കും ഇത് അതിജീവിക്കാം😊.

  1. stay home #stay safe... ☺️
ബിസ്‍നമോൾ വി എം
8 E ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ