ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഭയാനക നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയാനക നിമിഷങ്ങൾ

മീന കണ്ണുകൾ തുറന്നു. സൂര്യപ്രകാശം അവളുടെ കണ്ണുകളെ വീണ്ടും വീണ്ടും അടക്കാൻ പ്രേരിച്ചെങ്കിലും അവൾ അതിനെയെല്ലാം എതിർത്ത് കണ്ണുകൾ തുറന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ ചുടുകണ്ണുനീർകൊണ്ട് തളംകെട്ടി. അത് പൊട്ടിയൊഴുകി. "മീന.. "പെട്ടെന്നൊരു വിളി. അത് അവളുടെ കൂട്ടുകാരി അഖിലയായിരുന്നു. അവൾ മീനയുടെ അടുത്തിരുന്നു. "എന്തുപറ്റി...? "അഖില കാര്യം തിരക്കി. ഒന്നുമില്ല എന്ന് അവൾ തലകൊണ്ട് ആംഗ്യം കാട്ടി. "എനിക്ക് കാര്യം മനസ്സിലായി.. "അഖില പറഞ്ഞു. തെല്ലു നേരത്തിനു ശേഷം അവൾ തുടർന്നു. "നിനക്ക് നിന്റെ വീട്ടുകാരെ കാണണം അല്ലേ.. "അത് കേട്ടതും മീനയുടെ കണ്ണുകളിൽ നിന്ന് വെള്ളച്ചാട്ടം പോലെ കണ്ണുനീർ പൊട്ടിയൊഴുകാൻ തുടങ്ങി. അഖില തുടർന്നു. "എനിക്കും കാണണം എന്നുണ്ട്.. പക്ഷെ അത് ഇപ്പൊ പറ്റില്ലല്ലോ..., എന്നും അമ്മയും അച്ഛനും വിളിക്കും, വിവരങ്ങൾ അന്വേഷിക്കും. ""എന്തായാലും കുറച്ചു ദിവസത്തിനുള്ളിൽ നമുക്ക് പോകാമല്ലോ.." മീന അതെ എന്ന മട്ടിൽ തല കുലുക്കി. "ഇന്നല്ലെ ടെസ്റ്റ്റിസൾട്ട്‌ വരുന്ന ദിവസം. "പെട്ടെന്ന് മീന വാചാലയായി. അഖില അതെ എന്ന് തലകുലുക്കിയതിനുശേഷം പറഞ്ഞു :"നെഗറ്റീവ് ആയാൽ മതിയായിരുന്നു."


ഈ കൊച്ചു കഥയിലെ മീനയും അഖിലയും ഒരു ആരോഗ്യപ്രവർത്തകമാരാണ്. കോവിഡ്-19 എന്ന രോഗം, ഒരു ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന രോഗത്തിനെതിരെ പോരാടുന്നവരാണ് ഇവരെ പോലെയുള്ള ആരോഗ്യപ്രവർത്തകരും, പോലീസുകാരും അങ്ങനെയുള്ള മറ്റു ആൾക്കാരും. നമുക്ക് വേണ്ടി ഇവർ രാവും പകലും ജോലിചെയ്യുന്നു. നമുക്ക് വേണ്ടി ജോലിചെയ്ത ഒരു ചെന്നൈയിലെ ഡോക്ടറെ കോവിഡ് -19 മരണത്തിന് കീഴടക്കിയപ്പോൾ, അദ്ദേഹത്തിന്റെ മൃതദേഹം പോലും കുഴിച്ചിടാൻ വിസമ്മതിച്ച, കർണാടകയിൽ കോവിഡ് രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ പോയ ആരോക്യപ്രവർത്തകരെ തല്ലിയൊടിച്ച ജനങ്ങളെ പോലെ നമ്മൾ ആകരുത്. പോലീസുകാർ നമ്മളെ എല്ലാദിവസവും തടയുന്നത് നമുക്ക് അസുഖം വരാതിരിക്കാനാണ്. അസുഖം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെയുംകൂടി കടമയാണ്. കോവിഡിന്റെ കണ്ണിയാവാതെ നമുക്ക് പൊരുതുന്നവരുടെ കണ്ണിയാവാം..

Break the chain.

Fathima Saadiya PA
9 B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ