ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ശനിദശ

Schoolwiki സംരംഭത്തിൽ നിന്ന്
ശനിദശ

സൗരയൂഥം എന്ന ഗ്രാമത്തിലെ ഒരു താമസക്കാരനാണ് ഭൂമി. അവന്റെ നാട്ടിലൊരു ആചാരമുണ്ട്. ദിവസവും സൂര്യകിരണ മഹാരാജാവിന്റെ കൊട്ടാരത്തിനു ചുറ്റും വലംവയ്ക്കുകയും സ്വയം കറങ്ങുകയും ചെയ്യണം. ഈ ദിനചര്യ അവനും അവന്റെ കൂട്ടുകാരും തെറ്റ് കൂടാതെ ചെയ്ചുകൊണ്ടിരുന്നു. അങ്ങനെ നാളുകൾക്ക് ശേഷം ഭൂമിക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. അതുകാരണം അവൻ ശനിവൈദ്യന്റെ അടുക്കൽ ചെന്നു. വൈദ്യൻ അസുഖത്തിന്റെ പ്രാധാന്യം ഭൂമിയോട് പറഞ്ഞു: “ നീ ഞാൻ പറയുന്നത് ജാഗ്രതയോടെ കേൾക്കണം. നിന്നെ ബാധിച്ചിരിക്കുന്നത് മാരകമായ പ്രതിമരുന്നില്ലാത്ത ഒരു വൈറസാണ്. നിന്റെ ശരീരത്തിലെ ചില ഭാഗങ്ങളെയെല്ലാം ഈ അസുഖം ബാധിച്ചുതുടങ്ങിയിരിക്കുന്നു.” "എന്റെ മനുഷ്യകുലത്തിൽ നിന്നും ഈ രോഗം അകന്നുപോവാൻ ഞാനെന്താണ് ചെയ്യേണ്ടത്?” സ്വയം അകലം പാലിക്കാനും ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കഴിഞ്ഞാൽ കൊറോണ എന്ന ദുഷ്ടന്റെ പടയോട്ടത്തിന്റെ വേഗത കുറയ്ക്കാൻ കഴിയുമെന്നും വൈദ്യർ നിർദേശിച്ചു. ഇതനുസരിച്ച മനുഷ്യരിൽ ചിലർ വളരെ വേഗം കൊറോണയുടെ പരക്കംപാച്ചിലിനെ തടയുകയും എന്നാൽ വൈദ്യരുടെ നിർദേശത്തിനു വില കല്പിക്കാതിരുന്ന ചില വെള്ളക്കാരായ മനുഷ്യർ കൊറോണയുടെ ഭീകരതാണ്ഡവത്തിനിരയായി. ആയിരക്കണക്കിനാളുകളെ കൊറോണ ആക്രമിച്ചു കീഴടക്കി. അതിനിടക്കാണ് "കൂനിന്മേൽ ‍ കുരു "എന്ന് പറയുന്നത് പോലെ വൈദ്യർക്കും കൊറോണയുടെ ആക്രമണം. ‍ "വല്ലഭന് പുല്ലും ആയുധം" എന്ന വിധത്തിൽ കൊറോണയെ തന്നിൽ നിന്നും തട്ടിയകറ്റി ലോകത്തിന് മാതൃക കാണിക്കുകയും ആ മാതൃക പിൻതുടർന്ന് കൊറോണയെ ലോകത്തിൽ നിന്ന് തൂത്തെറിയാൻ മനുഷ്യകുലത്തെ പഠിപ്പിക്കുകയും ചെയ്തുകൊണ്ട് കൊറോണയുടെ വ്യാപനം നിലയ്ക്കു നിർത്താൻ ലോകത്തോട് ആഹ്വാനം ചെയ്തു.

ഹാജുറ ആർ
9 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ