ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28
'യൂണിഫോം വിതരണം'
25-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ യൂണിഫോം വിതരണോദ്ഘാടനം പി ടി എ പ്രസിഡൻറ് ശ്രീ സി വി ദിലീപ് നിർവ്വഹിച്ചു.

പ്രിലിമിനറി ക്യാമ്പ്
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍ഞയും എടുത്തു.
26/09/2025 വെള്ളിയാഴ്ച ലിറ്റിൽകൈറ്റ്സിൻെറ പുതിയ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.നമ്മുടെ എ ച്ച് എം ശ്രീ മുഹമ്മദ് അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കൈറ്റ് മെൻറർ ശ്രീ അജിത്ത് വർഗീസ് സർ ക്യാമ്പ് നയിച്ചു.
