ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/മറ്റ്ക്ലബ്ബുകൾ
URDU CLUB
എസ്.എം. സർവർ ഉർദു വിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വം -മുജീബ് കാടേരി മലപ്പുറം : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉർദു ഭാഷാ പഠനം ആരംഭിക്കുന്നതിനും ഭാഷയുടെ പ്രചരണത്തിനും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു എസ്.എം. സർവറെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലിൻ്റെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാന തല സർവർ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ ഡോ. കെ.പി.ശംസുദ്ദീൻ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. സർവറിൻ്റെ ശിഷ്യരിൽ പ്രധാനിയും ഉർദു ഭാഷാ പ്രചാരകനും ദീർഘകാലം കെ.യു.ടി.എ പ്രസിഡണ്ടുമായിരുന്ന പി. മൊയ്തീൻ കുട്ടി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ഉർദു അക്കാദമിക് കോർഡിനേറ്റർ ടി.എ റഷീദ് പന്തല്ലൂർ സർവർ അനുസ്മരണം നടത്തി. ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വി.പി ഷാജു, ഹെഡ്മിസ്ട്രസ് ജസീല കെ ടി, എം.ടി.എ പ്രസിഡണ്ട് പി കെ ബാവ,സംസ്ഥാന അക്കാദമിക് കൗൺസിൽ ഭാരവാഹികളായ ടി.എച്ച്. കരിം, പി.സി വാഹിദ്സമാൻ ജില്ലാ ഉർദു അക്കാദമിക്ക് ഭാരവാഹികളായ വി അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, ഷബീർ മുണ്ടുപറമ്പ്, രമണി, ഹാദിൽ നരയൻകുന്നൻ,ഹംസ മാടമ്പി, റസീന. കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ENGLISH CLUB
The English Club of GGHSS Malappuram conducted a News Reading Competition on June 13, 2025. As news reading is a daily activity in the school, this competition aimed to enhance students' news reading skills.
"The Hindu" newspaper was distributed among the students, who were given a stipulated time to prepare and present news articles. After their presentations, 15 students were selected for the second round.
Teachers from the English department, including Mr. Mohammed Iqbal and Mr. Aslam, initiated and guided the program, helping students develop their news reading and presentation skills.
SPELLING COMPETITION
English Club conducted the second round of spelling competition for classroom winners on 25,July. Out of 50 participants, 13 students were selected for the final round. Athika KV and Ali Aslam guided the program.The final round is scheduled to take place in August, utilizing ICT resources.
WORK INTEGRATED EDUCATION CLUB
വർക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ ക്ലബ്ബിന്റെ കീഴിൽ വർക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ ടീച്ചർ ഐശ്വര്യ ടീച്ചറും ക്ലബ് അംഗങ്ങൾ ആയ കുട്ടികളും ചേർന്ന് സ്കൂൾ ലൈബ്രറിയിലെ പരിക്ക് പറ്റിയ പുസ്തകങ്ങൾ പുതിയ കവർ പേജ് ,പുതിയ സ്റ്റിച്ചിങ് എന്നിവയോട് കൂടി കൂടുതൽ ഭംഗിയിൽ മികവുറ്റതാക്കി തിരിച്ച് ലൈബ്രേറിയൻ രഖുനാഥ് മാഷിനെ ഏല്പിച്ചു.
SHORT FILM MAKING
29/11/2025 ശനി ഇംഗ്ലീഷ് ക്ലബും ലിറ്റൽ കൈറ്റ് ക്ലബും സംയുക്തമായി സ്കൂളിലെ ഫിലിം ഷൂട്ടിംഗ് മേഖലയിൽ താല്പര്യമുള്ള കുട്ടികൾക്കായി ഒരു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല നടത്തി .ഇഗ്ലീഷ് ക്ലുബ് കൺവീനർ റസീന ടീച്ചർ സ്വാഗതം പറഞ്ഞു .സ്കൂൾ പ്രഥമ അദ്ധ്യാപിക ജസീല ടീച്ചർ ശില്പ ശാലയ്ക്ക് ആശംസകൾ നൽകി.തുടർന്ന് രസകരമായ രീതിയിൽ കുട്ടികൾക് പ്രവീൺ കോട്ടക്കൽ സർ ക്ലാസ് നൽകി .പ്രയോഗികതലത്തിലേക് കുട്ടികളെ കൈ പിടിച്ചു ഉയർത്താൻ പ്രാപ്തമാകും വിധം എല്ലാ നൈപുണികളും സർ ക്ലാസ്സിലൂടെ കൈമാറി.പലതരം സംശയങ്ങൾ ഉന്നയിച്ച കുട്ടികൾക് ഓരോന്നും വളരെ വ്യക്തമാക്കി സർ ക്ലാസ് മുന്നോട്ട് നയിച്ചു .പല ഗ്രൂപുകളിൽ ആയി തുടർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിൽ കൂടുതൽ ഷോർട് ഫിലിമുകൾ ശില്പ ശാലയുടെ ബൈ പ്രോഡക്റ്റ് ആയി ലഭിച്ചു.പിന്നീട് ഒരു നല്ല അവസരത്തിൽ ഇവ പ്രദർശിപ്പിക്കാം എന്ന തീരുമാനത്തിൽ ക്യാമ്പ് അവസാനിച്ചു .