പൂകൃഷി

മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഈ വർഷം ചെണ്ടുമല്ലി കൃഷി നടത്തി. ഗുണമേന്മയുള്ള സങ്കരയിനം തൈകൾ നഴ്സറിയിൽ നിന്നും വാങ്ങി അവ ഗ്രോബാഗിൽ നട്ടു. പരിസ്ഥിതി ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ചെണ്ടുമല്ലി തൈകൾക്ക് വേണ്ട പരിചരണം ഉറപ്പുവരുത്തി. രണ്ടാഴ്ച വളർന്നശേഷം പിന്നീട് തൈകൾ പിഞ്ചിങ് നടത്തി വളപ്രയോഗം ചെയ്തു സൂര്യപ്രകാശം തട്ടുന്ന ഭാഗത്തേക്ക് മാറ്റിവെച്ചു. ജൂലായ് മാസത്തിൽ തൈകൾ കൂടുതൽ കരുത്ത് ആർജിക്കുന്നതിന് ആവശ്യമായ ഡി എ പി,എൻ പി കെ 30-10-10 എന്നീ വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യുകയും ചെയ്തു. ആഗസ്റ്റ് ആദ്യ ആഴ്ചയിൽ തന്നെ ചെടിയിൽ പൂമൊട്ടുകൾ ഉണ്ടാകാൻ തുടങ്ങി. ആഗസ്റ്റ് രണ്ടാം വാരത്തോടെ എല്ലാ ചെടികളിലും പൂക്കൾ വിടർന്നു.

പക്ഷിനിരീക്ഷണ ദിനം ആചരിച്ചു

 
BIRD OBSERVATION
 
BIRDS OBSERVATION

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഇന്ത്യയിലെ പ്രമുഖനായ പക്ഷി നിരീക്ഷകൻ ഡോ. സലിം അലിയുടെ ജന്മദിനമായ 

നവംബർ 12 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് A9 റൂമിൽ വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് HM ജസീല ടീച്ചറാണ് . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയിട്ടുള്ള സുജീഷ് പുത്തൻവീട്ടിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു.