ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/സയൻസ് ക്ലബ്ബ്-17
സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സയൻസ് ഹണ്ടേഴ്‌സ് (Science Hunters)' എന്ന പേരിൽ വളരെ ഊർജ്ജസ്വലതയോടെ നടക്കുന്നു. പരിസ്ഥിതി ക്ലബുമായി സഹകരിച്ച് വ്യക്ഷതൈ നട്ട് പരിപാലിക്കുക, പച്ചക്കറിവിത്ത് വിതരണം എന്നിവകളിലും സയൻസ് ക്ലബ് പ്രോത്സാഹനവും പ്രചോദനവും നിലനിൽകുന്നു. സർഗ്ഗവേള പിരീഡുകളിൽ (മാസത്തിൽ 3-പിരീഡ്) എല്ലാ ക്ലാസ്സുകളിലും "സയൻസ് ക്വിസ്" നടത്തുന്നു. ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലികളും പ്ലക്കാർഡു്മത്സരങ്ങളും പ്രസംഗങ്ങളും നടത്തിവരുന്നു.. ഒസോൺദിനം, എയ്ഡ്സ്ദിനം, പരിസ്ഥിതിദിനം മുതലായ പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രജ‍്‍ഞൻമാരുടെ ജീവചരിത്രം പരിചയപ്പെടുത്തൽ, ചാർട്ട്,ബാഡ്ജ്,കൊളാഷ് നിർമ്മാണമത്സരങ്ങൾ എന്നുവ സംഘടിപ്പിക്കുന്നു. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല, തൃശൂർ മ്യഗശാല, കോഴിക്കോട് പ്ലാനറേററിയം എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻ അവസരമൊരുക്കുന്നു. ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി HS,UP വിഭാഗങ്ങൾക്ക് സയൻസ് വർക്കിങ്ങ് മോഡൽ, സ്‌റ്റിൽ മോഡൽ, പ്രോജക്റ്റ്, ക്വിസ്സ്, ടാലന്റ് ടെസ്റ്റ്, സെമിനാർ മുതലായവ സ്‌ക്കൂൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ക്ലാസ്സുകൾക്കു് പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ ജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു.