ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായന മാസാചരണം ഉൽഘാടനം (20-6-23)

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്സിൽ വായന മാസാചരണംഎഴുത്തുകാരൻ ടി.കെ.ഷഹനീർ ബാബു ഉൽഘാടനം ചെയ്തു.

വായനയുടെ പ്രാധാന്യംവിളിച്ചോതി എടത്തനാട്ടുകര ഗവ. ഓറിയന്റൽഹയർ സെക്കന്ററി സ്കൂളിൽ വായനാ മാസാചരണം ആരംഭിച്ചു.

സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വായന മാസാചരണവും  വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉൽഘാടനവും സാഹിത്യകാരനും അഭിനേതാവുമായ ടി.കെ.ഷഹനീർ ബാബു നിർവ്വഹിച്ചു.പ്രധാനാധ്യാപാകൻ പി.റഹ്മത്ത്‌ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്‌ മിസ്ട്റ്റസ്സ്‌ വി.പി. പ്രിൻസില, സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, വിദ്യാരംഗം കൺവീനർ എ.സീനത്ത്‌ അലി, അധ്യാപകരായ പി. ദിലീപ്‌, അച്ചുതൻ പനച്ചിക്കുത്ത്‌, ഭാസ്ക്കരൻ, വിദ്യാർഥികളായ ദേവനന്ദന, അമൽ, എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഷഹനീർ ബാബുവിന്‌ ഉപഹാരം സമ്മാനിച്ചു.

ടി.കെ.ഷഹനീർ ബാബുവിന്റെ കവിതാ സമാഹാരം അപൂർണ മരണങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക്‌ സമ്മാനിച്ചു.






വായനശാല സന്ദർശനം ( 19-7-23)

വായനശാല സന്ദർശിച്ച് എടത്തനാട്ടുകര ജി. ഒ. എച്ച്. എസ്. വിദ്യാരംഗം കലാസാഹിത്യ വേദി ടീം

എടത്തനാട്ടുകര: വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാ രംഗം കലാ സാഹിത്യ വേദിക്ക് കീഴിൽ ചളവ മൈത്രി വായന ശാല സന്ദർശിച്ചു.സ്‌കൂളിലെ പതിനായിരത്തോളം വരുന്ന പുസ്തകങ്ങൾ വിദ്യാർഥികൾ പരിചയപ്പെട്ടു.ലൈബ്രെറിയൻ ഇ. ജിഷ, ലൈബ്രറി സെക്രട്ടറി പി. അജേഷ്, എന്നിവർ ക്ലാസെടുത്തു.അധ്യാപകരായ സീനത്ത് അലി, മിനി പടിക്കപ്പറമ്പിൽ, പി.ദിവൃ, കെ. ഭാസ്ക്കരൻ, കുമാരി ദേവ നന്ദന എന്നിവർ നേതൃത്വം നല്കി.

വായനശാല സന്ദർശനം
വായനശാല സന്ദർശനം