ജി.എൽ.പി.എസ് തട്ടാഞ്ചേരിമല/ചരിത്രം
(ജി.എൽ..പി.എസ്. തട്ടാൻചേരിമല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആകെ 23 കുട്ടികളാണ് (19ആൺകുട്ടികളും 4 പെൺകുട്ടികളും) ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി കോമളവല്ലി ടീച്ചർ ആയിരുന്നു. ആദ്യത്തെ ആൺകുട്ടി നരിക്കോടൻ കുഞ്ഞിമുഹമ്മദ്. ആദ്യത്തെ പെൺകുട്ടി ഇയ്യാത്തുട്ടി. 1957 മുതൽ 1963 വരെ മദ്രസ കെട്ടിടത്തിൽ പഠനം നടത്തി. 1963ൽ മടപ്പള്ളി മുഹമ്മദ് ഹാജി വക ദാനമായി കിട്ടിയ 13സെന്റ് സ്ഥലത്ത് മദ്രസക്കും പള്ളിക്കും തൊട്ടടുത്തായി ഇന്ന കാണുന്ന തട്ടാഞ്ചേരിമല GLPS സ്ഥാപിതമായി.