ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സമ്പാദ്യ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

2018-2019

സമ്പാദ്യ ഗ്രാമം പദ്ധതി

ലോക സമ്പാദ്യ ദിനത്തിൽ സമ്പാദ്യശീലം വിദ്യാർഥികളിലേക്കും അതുവഴി വീടുകളിലുടെ സ്വന്തം ഗ്രാമത്തിലേക്കും വ്യാപിപ്പിക്കുവാനുള്ള ആശയവുമായി പുകയൂർ ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളുടെ സമ്പാദ്യ ഗ്രാമം പദ്ധതി . ആദ്യഘട്ടമെന്ന നിലയിൽ സ്കൂൾ പി.ടി.എ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും എല്ലാ ക്ലാസ്സുകളിലേക്കും ചില്ലറത്തുട്ടുകൾ സ്വരൂപിക്കുന്നതിനായി കളിമൺ കുഞ്ചികൾ നൽകി . തുടർന്ന് ഈ പദ്ധതി വിദ്യാർഥികളുടെ വീടുകളിലേക്കും അങ്ങാടികളിലേക്കും വ്യാപിപ്പിച്ച് ഒരു സമ്പാദ്യ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം . പിരിഞ്ഞു കിട്ടുന്ന പണം വിദ്യാലയത്തിലെ നിർധനരായ വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കും . വിദ്യാർഥികൾക്ക് കളിമൺ കുഞ്ചികൾ നൽകി പി ടി എ പ്രസിഡണ്ട് സെയ്തു മുഹമ്മദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു . പ്രധാനാധ്യാപകൻ വേലായുധൻ , പി.ടി.എ പ്രതിനിധികളായ കെ.എം പ്രദീപ് കുമാർ , ഇ ബ്രാഹിം മൂഴിക്കൽ , ഇ മുഹമ്മദലി സംസാരിച്ചു .

2019-2020

കനിവിന്റെ കരം നീട്ടി സമ്പാദ്യ ശേഖരം സഹപാഠിക്കു കൈമാറുന്നു.

ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി. പ്രഥമാധ്യാപകൻ എൻ.വേലായുധൻ, സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.