ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിജയഭേരി

Schoolwiki സംരംഭത്തിൽ നിന്ന്

ഒളകര ജി.എൽ.പി സ്കൂളിൽ നസീറ ടീച്ചറുടെ നേതൃത്വത്തിൽ വിജയഭേരി പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടക്കുന്നു. പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ഒരു പഠന പരിപോഷണ  പരിപാടിയാണ് വിജയഭേരി. അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക പഠനോപകരണങ്ങൾ റിവിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദം ആക്കുന്നതിനും എല്ലാ വിദ്യാർഥികൾക്കും മികച്ച വിജയം ഉറപ്പുവരുത്തുക  എന്നതാണ് പ്രധാന  ലക്ഷ്യം. ആരോഗ്യ പൂർണവും മൂല്യാധിഷ്ഠിത വുമായ  പുതുതലമുറയെ സൃഷ്ടിക്കുക, ശിശുകേന്ദ്രീകൃത പ്രവർത്തന പരിപാടിയിലൂടെ അവരുടെ അറിവുകൾ മെച്ചപ്പെടുത്തുന്നതിനായി ഉള്ള തനത്  പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനു  വിജയഭേരി ഒരു തുടക്കമായി.

കൂടാതെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും പരിഹാരം നടത്തുന്നതിനും വിജയ് ഭേരി സ്കൂൾ തലത്തിൽ കാര്യമായ മാറ്റം വരുത്തി. എല്ലാ കുട്ടികളിലും  എഴുത്തും വായനയും ഉറപ്പുവരുത്തുന്നതിനും സഹായകമായി. കുട്ടിയുടെ കുടുംബാന്തരീക്ഷം പഠന പുരോഗതിയിൽ വരുന്ന മാറ്റം എന്നിവ കണ്ടെത്തുന്നതിനായി കൗൺസിലിംഗ് ഉപയോഗപ്പെടുത്തുകയുണ്ടായി. കുട്ടികളിൽ പ്രത്യേക വിഷയങ്ങളോട് ഉണ്ടാകുന്ന താൽപര്യവും താൽപര്യക്കുറവും മനസ്സിലാക്കുന്നതിനും പരിഹാരബോധനം നടത്തുന്നതിനും വിജയഭേരി വലിയ പങ്കു വഹിച്ചു. എൽ.പി തലത്തിൽ അക്ഷര കാർഡുകൾ,ചിത്ര പതിപ്പുകൾ, വായന മത്സരം, കുറിപ്പ്  തയ്യാറാക്കൽ മാതൃകകൾ  നിർമിക്കുന്ന തിനും ലഖു  പരീക്ഷണങ്ങൾ  തയ്യാറാക്കുന്നതിനും  സാധിച്ചു. കുട്ടികളുടെ സർവ്വതോന്മുഖമായ  കഴിവുകൾ  കണ്ടെത്തുന്നതിനും സാധിച്ചു.

കോവിഡാനന്തര പ്രയാസങ്ങളെ മറികടക്കുന്നതിനായി കുട്ടികൾക്കും  രക്ഷിതാക്കൾക്കും പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങളും പരിശീലന പ്രവർത്തനങ്ങളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു