ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം


ഒരിക്കൽ ശ്രീകൃഷ്ണപുരം എന്ന സ്ഥലത്ത് ഒരു അമ്മയും രണ്ടു കുട്ടികളും ജീവിച്ചിരുന്നു. അതിൽ മൂത്ത കുട്ടി നല്ല സ്വഭാവം ഉള്ളവൻ ആയിരുന്നു. എന്നാൽ രണ്ടാമൻ തീരെ അനുസരണ ഇല്ലാത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം അവർ വീടിനടുത്തുള്ള ഒരു മലിനമായ കുളം നന്നാക്കാനായി അതിലെ ചപ്പു ചവറുകളും മലിനമായ ജലവും മാറ്റി. അവർ വീട്ടിൽ തിരിച്ചെത്തി . അമ്മയോട് ചോദിച്ചു "അമ്മേ കഴിക്കാൻ വല്ലതും ഉണ്ടോ വല്ലാതെ വിശക്കുന്നു" കുട്ടികൾ ഒരേ സ്വരത്തിൽ ചോദിച്ചു .
"ഭക്ഷണം തയ്യാറായിട്ടുണ്ട് കയ്യും കാലും മുഖവും കഴുകി വന്നോളൂ അമ്മ എടുത്തു വയ്ക്കാം"
. "മക്കളെ സോപ്പിട്ട് കൈ കഴുകാൻ മറക്കരുത്"അമ്മ ഓർമ്മിപ്പിച്ചു.
മൂത്തമകനായ ധീരവ് അമ്മ പറഞ്ഞത് അനുസരിച്ചു. രണ്ടാമത്തെ മകനായ ധ്യാൻ അമ്മ പറഞ്ഞത് കേൾക്കാതെ കൈയും കാലും മുഖവും വെറുതെ കഴുകി ഭക്ഷണം കഴിക്കാനായി വന്നിരുന്നു.
രാത്രിയായപ്പോൾ ധ്യാനിന് വയറു വേദന തുടങ്ങി. അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി പോയി. ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു "വയറുവേദനയ്ക്ക് കാരണം അണുബാധ ആണ്" അമ്മ മരുന്നും വാങ്ങി വീട്ടിലെത്തി. തിരിച്ചെത്തിയ അമ്മയോട്,
എന്താണ് ഡോക്ടർ പറഞ്ഞത് എന്ന് ധീരവ് ചോദിച്ചു. വയറുവേദനയ്ക്ക് കാരണമായത് അണുബാധയാണ് എന്ന് അമ്മ പറഞ്ഞു. അപ്പോൾ അമ്മയോട് ധീരവ് പറഞ്ഞു "അമ്മേ ഇന്നലെ ധ്യാൻ അമ്മ പറഞ്ഞതുപോലെ സോപ്പുപയോഗിച്ച് കയ്യും കാലും മുഖവും കഴുകിയിരുന്നില്ല. അതായിരിക്കും അല്ലേ ഡോക്ടർ പറഞ്ഞ അണുബാധയ്ക്ക് കാരണം"
അപ്പോൾ അമ്മ പറഞ്ഞു. " ഇന്നലെ ഞാൻ പറഞ്ഞത് അനുസരിച്ചതുകൊണ്ട് ധീരവിന് അസുഖം വന്നില്ല. എന്നാൽ അത് അനുസരിക്കാതിരുന്നത് കൊണ്ട് ധ്യാനിന് അവന്റെ ശുചിത്വം നഷ്ടപ്പെടുകയും അവന് അസുഖം വരികയും ചെയ്തു.
ഇത് കേട്ട് ധ്യാൻ നാണിച്ചു പോയി. ഗുണപാഠം വ്യക്തിശുചിത്വം ജീവിതത്തിൽ അത്യാവശ്യമാണ്. ശുചിത്വമില്ലാത്ത ജീവിത രീതി പല അസുഖങ്ങൾക്കും കാരണമാകുന്നു.


ആയിഷ ഷാനിബ
4 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ