അകറ്റി നിർത്തീടണം
നമുക്ക് പകർച്ചവ്യാധിയെ മാറ്റേണം
അകത്ത് കളിച്ചീടേണം
വീടിൻ പുറത്ത് പോവാതിരിക്കേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറക്കേണം
പുറത്ത് പോയീടുമ്പോൾ
നമ്മൾ മാസ് ക്കുകൾ ഉപയോഗിക്കേണം
കൂട്ടുകാരുമൊത്ത് ഇടപഴകുമ്പോൾ
ഒരു മീറ്റർ അകലം പാലിക്കേണം
കൈകൾ രണ്ടും ഇടുക്കിടക്ക്
സോപ്പുപയോഗിച്ച് കഴുകീടേണം
മത്സ്യം, മാംസം, മുട്ടയുമെല്ലാം
നന്നായ് വേവിച്ച് കഴിച്ചീടേണം
വ്യക്തി ശുചിത്വം, പരിസര ശുചിത്വം
എന്നിവ നമ്മൾ പാലിക്കേണം
കൊറോണ വൈറസ് തുരത്തീടാനായ്
നമ്മൾ ജാഗ്രത പാലിക്കേണം