Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിന്റെ സ്വപ്നം
ഒരു ദിവസം മീനുവിന്റെ ക്ലാസ് ടീച്ചർ ഒരു ചോദ്യം ചോദിച്ചു .നിങ്ങൾക്കാർക്കെങ്കിലും കൊറോ ണെ യെക്കുറിച്ച് അറിയാമൊ...? അപ്പോൾ മീനു ബാലഭൂമിയിൽ വായിച്ച കാര്യം ഓർത്തു. സൂര്യന്റെ വാതക നിബദ്ധമായ ബാഹ്യാന്തരീക്ഷത്തെയാണ് കൊറോണ എന്നു പറയുന്നത്. കൊറോണ കക് ബാഹ്യ കൊറോണ ,ആന്തരീക കൊറോണ എന്നീ രണ്ട് ഭാഗങ്ങൾ ഉണ്ട് .കൊറോണയുടെ താപനില ഏതാണ്ട് 5550 മില്യൻ കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്നു .കൊ റൊണ ഗ്രാഫ് എന്നാണ് കൊറോണയെക്കുറിച്ചുള്ളപഠനം. ഇത്രയും കാര്യങ്ങൾ അവൾ പറഞ്ഞു. ടീച്ചർ അവളെ അഭിനന്ദിച്ചു, എന്നിട്ട് പറഞ്ഞു മീനു പറഞ്ഞതൊക്കെ ശരിയാണ്, എന്നാൽ ഇപ്പോൾ നമ്മൾ കേൾക്കുന്ന കൊറോണ വേറൊന്നാണ് ,ഇത് ഒരു വൈറസ് പരത്തുന്ന രോഗമാണ്. കൊറോണ വൈറസ് ഡീസീസസ് എന്നതിന്റെ ചുരുക്കമായ കോവിഡ്- 19 എന്നും ഇതിന് പേരുണ്ട്. ലോകം മുഴുവൻ പടർന്ന് പിടിക്കുകയാണ് ഈ രോഗം, ടീച്ചർ ഇത്രയും പറഞ്ഞപ്പോഴേക്കും ഒരു നീണ്ട ബെൽ അടിച്ചു. ഒപ്പം മൈക്കിൽ ഹെഡ് മാസ്റ്ററിന്റെ അനൗൺസ്മെന്റ് കേട്ടു. കൊറോണ പടർന്നു 'പിടിക്കുന്ന സാഹചര്യത്തിൽ സ്ക്കൂൾ ഇനി ഒരു അറിയിപ്പ് വരുന്നതുവരെ അടച്ചിടുകയാണ്. കുട്ടികൾ ആർത്തുവിളിച്ച് പുറത്തിറങ്ങി. മീനു വീട്ടിൽ എത്തുമ്പോൾ അവിടെയും ഇതു തന്നെയായിരുന്നു ചർച്ച. അമ്മയുടെയും അച്ഛനേറെയും ഓഫീസുകളും അടച്ചു പൂട്ടിയിട്ടുണ്ട്. രാജ്യം തന്നെ 21 ദിവസത്തേക്ക് അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി ടിവിയിൽ പറഞ്ഞു. അന്നു വൈകുന്നേരം എന്താണ് കൊറോണ എന്ന് അവൾ അച്ഛനോട് ചോദിച്ചു മനസിലാക്കി. ഒരു ദിവസം ചൈനയിലെ വുഹാനിൽ നിന്ന് ചെറിയ രോഗമായി പിറവിയെടുത്ത താണിത്. കൊറോണ പകർച്ചവ്യാധി ആയതു കൊണ്ട് ,ചൈനയിലെ അനുരാജ്യക്കാരായവർ വഴി ,പല രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നു. ഇന്ത്യയിൽ ആദ്യം കൊറോണ വന്നത് നമ്മുടെ കേരളത്തിലെ തൃശൂരിലെ ഒരു വിദ്യാർത്ഥിനിക്കാണ്. പിന്നെ ആലപ്പുഴ കാസർകോഡ് എന്നിവിടങ്ങളിലും വന്നു. ഇവർ രോഗം മാറുന്നത് വരെ പ്രത്യേകമായി തയ്യാറാക്കിയ ഐസലേഷൻ വാർഡുകളിൽ ആയിരുന്നു. അവരുടെ രോഗം മാറിക്കഴിഞ്ഞപ്പോൾ നാം രക്ഷപ്പെട്ടെന്ന് കരുതി സന്തോഷിച്ചു. അത് അധികനാൾ നീണ്ടില്ല പെട്ടന്ന് ഇന്ത്യയിൽ കൊറോണ ബാധിച്ചു. കേരളത്തിൽ 2 പേർ മരിച്ചു. അമേരിക്ക ,സ്പെയിൻ, ജർമനി ,അങ്ങനെ കുറേ രാജ്യങ്ങളിൽ ലക്ഷത്തിനടുത്ത് ആളുകൾ മരിച്ചു. ലക്ഷക്കണക്കിനാളുൾ ഈ രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നു. നമ്മുടെ പ്രധാനമന്ത്രിയും, ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നമ്മോടൊപ്പം ഉണ്ട് .നന്ദി അച്ഛാ....എന്തിനാ.... മോളെ,,,,? എനിക്ക് ഈ രോഗത്തെ കുറിച്ച് പറഞ്ഞു തന്നതിന്.മനുഷ്യൻ ഇതിനെ തടയാൻ ഒന്നും കണ്ടു പിടിച്ചിട്ടില്ല.... ലക്ഷക്കണക്കിനാളുകൾ ആണ് രോഗം ബാധിച്ച് മരിക്കുന്നത്... എന്നോർത്ത് അവൾ സങ്കടപ്പെട്ടു... അന്ന് രാത്രി ഉറങ്ങുമ്പോൾ അവൾ ഒരു സ്വപ്നം കണ്ടു. കൊറോണ മാറി അവൾ വീണ്ടും സ്ക്കൂളിൽ പോവുന്നത്. കൊറോണ ക്ക് ഒരു മരുന്ന് കണ്ടു പിടിച്ചു... പിന്നെ അവൾ സുഖമായി കിടന്നുറങ്ങി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|