മരുന്നില്ലാ രോഗം കൊറോണ വന്നു
പ്രതിരോധ ശേഷി തകർത്തിടുന്നു
പോലീസും ഡോക്ടേഴ്സും പാടുപെടുന്നു
തിങ്ങലും തിരക്കലും വിലക്കിടുന്നു
ജീവിതം ആശങ്ക നിറച്ചു തന്നു.
എല്ലായിടത്തും നീ വിളങ്ങിടുന്നു
സുഖസൗകര്യത്തിനും മാത്രമല്ല ....
വൈറസിനും നമ്മൾ തേടി ചൈന.
നിപ്പയിൽ തുടങ്ങിടുന്നു
പ്രളയത്തിൽ നീന്തി കടന്നുവന്നു
കൊറോണയിലെത്തി ഭയന്നിടുന്നു
തൂണിലും തുരുമ്പിലും മുക്കിലും മൂലയിലും
തലനാരിഴക്ക് വൈറ സെത്തി.
ജാഗ്രതയാണ് വേണ്ടതെന്ന്
ആധുനിക യുഗം കണ്ടുതൊന്ന്
ജലദോഷ പനിയും ശ്വാസംമുട്ടലും
ലക്ഷണങ്ങളായി അറിയണം നാം
ഉണരണം കണ്ണ് തുറന്നിടണം
രോഗത്തിൽ മുക്തി നേടി ടണം
വീട്ടിൽ തന്നെ കഴിഞ്ഞിടണം...