ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മമ്മദ് കാക്കയുടെ വാഴത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മമ്മദ് കാക്കയുടെ വാഴത്തോട്ടം

ഞങ്ങളുടെ നാട്ടിലെ മുതിർന്ന കർഷകനാണ് മമ്മദ് കാക്ക. വാഴയും ചീരയും കപ്പയും ചേമ്പും ചേനയുമെല്ലാം കൃഷി ചെയ്യുന്നു. കൃഷി തന്നെയാണ് ഏക വരുമാനമാർഗം . കഴിഞ്ഞ വേനൽക്കാലത്താണ് ആസംഭവം നടന്നത്. കുലച്ചു മൂപ്പാകാതെ നിൽക്കുന്ന വാഴകൾ വേനൽ കാറ്റിൽ ഒടിഞ്ഞു തൂങ്ങി. ഒരു കണ്ടതതിൽ വെച്ച ഒരു വാഴ ഒഴികെ ബാക്കി എല്ലാം നിലംപൊത്തി. സങ്കടം സഹിക്കാൻ വയ്യാതെ അവശേഷിച്ചത് മമ്മദ് കാക്ക വെട്ടിയിട്ടു. അന്ന് മമ്മദ് കാക്കാക്ക് ഉറക്കം വന്നില്ല. കാറ്റൊന്നും എന്നെ തളർത്തില്ല. ഞാനിനിയും വാഴ നടും. മുഹമ്മദ് കാക്ക ദൃഢനിശ്ചയം ചെയ്തു .


വിനയ. പി
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ