ലോകമെമ്പാടും പടർന്നിട്ടും
കൊറോണയെന്നൊരു മഹാമാരി
തുരത്തീടാം നമുക്ക് ജാഗ്രതയോടെ
വ്യക്തിത്വം ശുചിത്വം പാലിക്കാം
അണുവിമുക്തമാക്കീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
തൂവാല കൂടെ കരുതീടാം
വായും മൂക്കും അടച്ചിടാം
വീട്ടിൽ ഒതുങ്ങി നിന്നീടാം
കൂടിച്ചേരൽ തടഞ്ഞീടാം
ഒറ്റക്കെട്ടായി നിന്നിടാം
ജയത്തിനായി നാം പൊരുതീടാം