ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പ്രതീക്ഷകൾ തകർത്ത രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷകൾ തകർത്ത രോഗം

എന്റെ പേര് അശ്വിൻ. ഞാൻ ഒളകര ജി.എൽ പി സ്കൂളിൽ പഠിക്കുന്നു. എന്റെ ചേച്ചി ഇതെ സ്ക്കൂളിൽ 4 - ൽ പഠിക്കുന്നു. ഞങ്ങൾക്ക് ഈ കൊല്ലം വളരെ സങ്കടമുള്ളതാണ്. കോവിഡ് 19 എന്ന ഒരു വൈറസ് വന്നു ഒരുപാട് പേരുടെ ജീവൻ നഷ്ട്ടപ്പെടു. എല്ലാവരെയും വളരെയധികം കഷ്ട്ടത്തിലാക്കി.ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ടൂർ പോവാൻ തീരുമാനിച്ചിരുന്നു. ഒരു കുട്ടിയെ പോലും ടൂറിന് കൊണ്ടുപോവാതെയിരിക്കില്ലാ എന്ന് ഞങ്ങളുടെ സോമരാജൻ മാഷ് ഞങ്ങളോട് പറഞ്ഞു. യാത്രയെ കുറിച്ചുള്ള സ്വപ്നങ്ങൾ ആയിരുന്നു ഞങ്ങളുടെ മനസ്സിൽ. അത് കഴിഞ്ഞു വന്നിട്ടുള്ള പരീക്ഷയും.
പക്ഷെ കോവിഡ് എന്ന ഈ രോഗം ഞങ്ങളെ വളരെ സങ്കടമുണ്ടാക്കി. സ്ക്കൂൾ അടച്ചു. സ്കൂൾ അടയ്ക്കുന്നതിന് മുമ്പ് ഞങ്ങളുടെ അധ്യാപകർ ഞങ്ങൾ ഈ രോഗം വരാതെയിരിക്കാനുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ഇടയ്ക്ക് ഇടയ്ക്ക് കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുന്നതും പുറത്ത് ഇറങ്ങി നടക്കരുത് എന്നും കുട്ടംകൂടി നിൽക്കരുത് എന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം എന്നും.അതുപോലെയെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ഒരു പാട് കാര്യങ്ങൾ. കഥ എഴുതുന്നതും പാട്ട് പാടിയും വീട്ടിൽ ചെറിയ ജോലിയിൽ സഹായിച്ചും ഞങ്ങൾ വീട്ടിൽ തന്നെയാണ്. വേഗമൊന്ന് എല്ലാവർക്കും ഈ അസുഖം മാറി സ്ക്കൂൾ തുറന്നിരുന്നെങ്കിൽ... എല്ലാവരെയും കാണാനും സംസാരിക്കാനും സന്തോഷമാവുകയും ചെയ്യും.

അശ്വിൻ
3 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം