ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

നാം ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ശുചിത്വമില്ലായ്മ്മ. നാം നമ്മുടെ വീടും പരിസരവും ഒരുപോലെ സൂക്ക്ഷികണം. നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും ഒരുപാട് മാലിന്യങ്ങൾ ഉണ്ട്. അവിടെങ്ങളൊക്കെ നാം എപ്പോഴും വൃത്തിയായി സൂക്ക്ഷിക്കണം. ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. ചെറുപ്പത്തിൽ തന്നെ നമ്മൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാകണം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് നമ്മൾ ഈ പ്രായംതൊട്ടേ ശുചിത്വമുള്ളവരായിരിക്കണം. അതിനുവേണ്ടി നാം ദിവസവും രണ്ടു നേരം കുളിക്കണം, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ നല്ലവണ്ണം കഴുകുക, നഖം മുറിക്കുക, നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽകുന്നത് ഒഴിവാക്കുക. അതിലുടെ നമുക്ക് പരിസര ശുചിത്വം പാലിക്കാം.


മിശാൽ എ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം