ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസരം ശുചീകരിക്കാം... രോഗ മുക്തി നേടാം...

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം ശുചീകരിക്കാം... രോഗ മുക്തി നേടാം...

നമ്മുടെ ചുറ്റുപാടും നാം വൃത്തിയായി സൂക്ഷിക്കണം. വീടും പരിസരവും നാം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല രോഗങ്ങളും വരാൻ സാധ്യതയുണ്ട്. ചിലകാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. അതിൽ ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വം. അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ. നമ്മൾ പുറത്തുപോയി വരുമ്പോഴെല്ലാം കൈ കാൽ കഴുകുക. പൊതുസ്ഥലത്തു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. പൊതു ശുചിമുറികൾ ഉപായപോഗിക്കുന്നത് കുറക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. വീടിനു ചുറ്റും മാലിന്യങ്ങൾ നിക്ഷേപിച്ചാൽ കൊതുകും ഈച്ചയും പെരുകും. രോഗങ്ങൾ പടരുകയും ചെയ്യും. ആയതിനാൽ നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.


മുഹമ്മദ് ബാസിം
3 c ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം