ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/തത്തയെ സ്നേഹിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തത്തയെ സ്നേഹിച്ച പെൺകുട്ടി

മരച്ചുവട്ടിൽ നിന്ന് ചിന്നുവിന് കിട്ടിയ തത്ത കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി വളർത്താൻ ചിന്നു തീരുമാനിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും ചീത്തപറഞ്ഞു. എന്തിനാണ് പറക്കമുറ്റാത്ത തത്ത കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവന്നത് . അവൾ തളർന്നില്ല. പാലും പഴവും വായിൽ വച്ചു കൊടുത്തു. ചെറിയൊരു കൂടും ഉണ്ടാക്കി. നാളുകൾ കഴിഞ്ഞു . തത്ത കുഞ്ഞ് പറക്കാൻ തുടങ്ങി. ചെറിയ കൂട് മതിയാവാതെ വന്നു. ചന്തയിൽ പോയി വലിയൊരു കൂട് വാങ്ങാൻ ചിന്നു അച്ഛനോട് ആവശ്യപ്പെട്ടു. ചിന്നുവിന്റെ അച്ഛൻ നല്ലൊരു കൂടുമായി വന്നപ്പോഴേക്കും തത്ത എങ്ങോട്ടോ പാറിപ്പോയി. പിന്നെ വന്നതേയില്ല. ചിന്നുവിന് സങ്കടമായി.


ഫാത്തിമ ഷെറി.എ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ