ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിക്കാം

പ്രിയപ്പെട്ടവരെ.. ലോകത്താകെ ഒന്നര ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്ന കോവിഡ്- 19 എന്ന മഹാരോഗത്തിൽ നിന്ന് രക്ഷ നേടാൻ എല്ലാ രാജ്യങ്ങളും പരിശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ.. ഇത് തടയാൻ നമ്മുടെ സർക്കാരുകൾ നമുക്ക് കുറെ നിർദ്ദേശങ്ങൾ തന്നിട്ടില്ലേ. അത് അനുസരിച്ച് ജീവിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. കൊറോണ എന്ന വൈറസ് നമുക്ക് കണ്ണ് കൊണ്ടൊന്നും കാണാൻ പറ്റാത്ത ഒരു ജീവി ആണെന്നാണ് എന്റെ ഉപ്പ പറഞ്ഞത്. ചൈനയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയതെന്നും ആ രാജ്യത്ത് ഇപ്പോൾ ആ രോഗത്തിന് കുറവുണ്ടെന്നും ഉപ്പ പറഞ്ഞു. തീർച്ചയായും ഈ രോഗത്തെ തോല്പിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് കഴിയുമെന്നും ഉപ്പ പറഞ്ഞു.

പിന്നെ, നമ്മുടെ രാജ്യമായ ഇന്ത്യയിലും നമ്മുടെ സംസ്ഥാനമായ കേരളത്തിൽ പ്രത്യേകിച്ചും കോവിഡ് -19നെ പിടിച്ചുകെട്ടാൻ ഒരു വിധം കഴിഞ്ഞിട്ടുണ്ടല്ലോ..അപ്പോ.. നമുക്ക് ഇതിനെയും തോല്പിക്കണം.നാം മനുഷ്യർ ഒറ്റ മനസ്സോടെ പൊരുതണം.


മുഹമ്മദ്‌ റബാൻ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം