ഓർമ്മകൾക്ക് മരണമുണ്ടോ
മൗനം മറുപടി തന്നു.
അവ സുഖനിദ്ര പൂകി.
അവ അസ്ഥികളിൽ കൂടു പണിതു.
കാൽചുവടുകളുടെ താളമേറ്റു വാങ്ങി
മനസ്സിന്നാഴങ്ങളിൽ ഒളിഞ്ഞു പാർത്തു.
ഓർമകൾ പടിയിറങ്ങിയെന്നു നിനച്ചു.
മനസ്സ് പുതുതീരങ്ങൾ തേടി.
നടന്ന് തീർത്തവ മാടി വിളിക്കുമെന്നറിഞ്ഞില്ല.
ഇന്ന് ചില ചിത്രങ്ങൾ ആ പഴയമയിലേക്ക് ചൂണ്ടി.
പലതും ഓർത്തെടുക്കാൻ വിധി നൽകിയ
ഈ കൊറോണക്ക് നന്ദി...