Schoolwiki സംരംഭത്തിൽ നിന്ന്
എനിക്കും ചിലത് പറയാനുണ്ട്
ഞാൻ കൊറോണ വൈറസ് പേര് കേട്ട ഒരു അംഗമാണ് അങ്ങ് ചൈനയിലായിരുന്നു.നിങ്ങൾക്ക് അറിയാമല്ലോ... വന്യ ജീവികളെയാണ് ഞങ്ങൾ പാർപ്പിടങ്ങളായി സ്വികരിക്കാർ. അവരുടെ ഉള്ളിലാകുമ്പോൾ ഞങ്ങൾക്ക് സ്വസ്ഥമായി കഴിയാമെല്ലോ. ഒരുദിവസം ഞാൻ ഉറങ്ങി കിടക്കുമ്പോൾ ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരൻ വന്നു.അയാൾ അനേകം മൃഗങ്ങളെ വെടിവെച്ചുകൊന്നു. ആകുട്ടത്തിൽ ഞാൻ വസിച്ചിരുന്ന ഉടുമ്പിനെയും ചത്തു വീണ എല്ലാമൃഗങ്ങളെയും വണ്ടീലാക്കി വുഹാൻ എന്ന പട്ടണത്തിലെ മാർക്കറ്റിൽ കൊണ്ട് പോയി വിറ്റു ഞാൻ പേടിച്ചു വിറച്ചു. അവർ പൊരിച്ചു തിന്നും. എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ ഉടുമ്പിന്റെ വയർ തുറന്ന് ആന്തരിക അവയവം എടുത്ത് പുറത്ത് കളഞ്ഞു. ആ തക്കത്തിൽ അവന്റെ കൈകളിൽ ഞാൻ കയറി പറ്റി. അവൻ മുഖം തടവിയപ്പോൾ അവന്റെ മൂക്കിലൂടെ ഞാൻ ഉള്ളിലേക്ക് കയറി പറ്റി. അങ്ങിനെ ഞാൻ ഏതാനും ദിവസം ആശരീരത്തിൽ കിടന്നപ്പോൾ ആ ചെറുപ്പ കാരന് പനിയും തുമ്മലും പിടികൂടി. അങ്ങിനെ ഇരിക്കെ ആയാളിൽ പുതുതായി ഇറങ്ങിയ എന്റെ കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയിലേക്കും മക്കളിലേക്കും അവർ കൈകൊടുത്ത എല്ലാവരിലേക്കും ഞാൻ കടന്നു കയറി അങ്ങിനെ രോഗസഞ്ചാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി br> അങ്ങിനെ ചൈനക്കാരൻ ആശുപത്രിയിലായി. അങ്ങിനെ നല്ല ശ്വാസതടസ്സം എല്ലാം ഉണ്ടായി. പിന്നീട് ഞാൻ ഡോക്ടറെ കൈകളിലേക്കും കേറിപ്പിടിച്ചു. ഒന്നിൽ നിന്ന് ഒന്നിലേക്ക് മാറിക്കൊണ്ടിരുന്നു. പനി പടർന്നു പന്തലിച്ചു. ഓരോ ദിവസവും ആയിരങ്ങൾ ആശുപത്രിയിൽ വന്നു. രോഗിയെകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞു തുടങ്ങി. അങ്ങിനെ ലോകം തരിച്ചു നിന്നു. ഈ രോഗം ഏത്? ഈ രോഗ കാരണകാരനായ വൈറസ് എവിടെ നിന്ന് വന്നു? ഇതിന്റെ പ്രതിവിധി എന്ത്? ഏതാനും ദിവസം കൊണ്ട് ഞാൻ കയറി കൂടിയ ആഡോക്ടറും മരണത്തിന് കിഴടങ്ങി. ഏതാനും ദിവസം കൊണ്ട് ശാസ്ത്രം എന്നെ തിരിച്ചറിഞ്ഞു. അപ്പോയെക്കും ഞാൻ പലരാജ്യങ്ങളിലേക്കും കടന്നുകയറി. സുന്ദരമായ കേരളത്തിലേക്ക് വരെ ഞാൻ എത്തി. ഇനി നിങ്ങൾ വാക്സിൻ കണ്ടു പിടിക്കും വരെ ഞാൻ ഇവിടെ ഇരിക്കും. നിങ്ങൾ കൊണ്ട് വന്നതാണ്. നിങ്ങൾ പൊരുതി തോൽപ്പിക്കുക... ഞാൻ ആയിട്ട് തോറ്റു പിന്മാറൂല.. അതുകൊണ്ട് പ്രകൃതിയിലേക്ക് കടന്നു കയറരുത് . എന്ന് :കൊറോണ വൈറസ്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|