തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
തുരത്തണം തുരത്തണം
രോഗ ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരു മയോടെ നീങ്ങിടാം
പട നയിച്ച് നമ്മുടെ സർക്കാരും ഒപ്പമുണ്ട്
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ തുരത്തണം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ തടുത്തിടാം
മുഖത്ത് നിന്ന് പുഞ്ചിരി
മാഞ്ഞിടാതെ നോക്കിടാം