ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണേ നീ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ നീ.....

ഞാൻ ഇത്തവണ സ്കൂൾ പഠിത്തം പൂർത്തിയാക്കിയില്ല ,പരീക്ഷ എഴുതിയില്ല ,സ്കൂൾ അവധിയ്ക്ക് എവിടെയും പോയില്ല , വീട്ടിൽ കഴിഞ്ഞുകൂടുകയാണിപ്പോഴും... എന്താ കാരണം? ഹാ മറ്റവൻ തന്നെ, ആര്? കൊറോണ വൈറസ് ഇവനെന്താ ഇത്ര അപകടകാരിയാണോ? ലോകം മുഴുവനും ഇവനെപേടിച്ചിരിക്കുവാണ്, എന്താണ് ഇവനെ തുരത്താനുള്ള വഴി? ഞാൻ ആലോചിച്ചു. എല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നവരാകണം എങ്ങിനെ? കൈകൾ സോപ്പു ഉപയോഗിച്ചു നന്നായി കഴുകുക, പ്രതിരോധശേഷി നൽകുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക ഇതിലൂടെ നമുക്ക് വൈറസ് പിടിപെട്ടാലും അതിനെ തോല്പിക്കാൻ നമുക്ക് കഴിയും .നമ്മളിലുള്ള വൈറസ് മറ്റുള്ളവർക്ക് പകരാതിരിക്കാൻ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും, മൂക്കും പൊത്തിപിടിക്കുക മറ്റുള്ളവരിൽനിന്നും അകലം പാലിക്കുക പരമാവധി വീടിനുള്ളിൽ കഴിയുക ഞാനും എന്റെ കുടുംബവും അങ്ങനെയാണ്. ഈ അവധികാലം കൊറോണ കാലമായി മറ്റൊരുരീതിയിൽ എനിക്ക് സന്തോഷമാണ് കാരണം എന്റെ ഉപ്പ ജോലിക്കൊന്നും പോവാതെ ഞങ്ങളുടെ കൂടെതന്നെയുണ്ട് എനിക്ക് ഏറെ സന്തോഷമുള്ളകാര്യമാണത്. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും തരുന്ന നിർദേശങ്ങൾ പാലിച്ചു എല്ലാവരും വീട്ടിനുള്ളിൽ കഴിഞ്ഞാൽ തീർച്ചയായും ഈ മഹാമാരിയെ തുരത്തി ഈ നാട്ടിൽ നിന്നും, ലോകത്തിൽ നിന്നും പറഞ്ഞയക്കാൻ നമുക്ക് സാധിക്കും........ തീർച്ച

മെഹ്റിൻ .സി .കെ
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം