ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/പ്രിയ കൂട്ടുകാരെ
പ്രിയ കൂട്ടുകാരെ
കൊറോണ വൈറസ് അതായത് covid19 എന്ന് വിളിക്കുന്ന മഹാമാരി ഇന്ന് നമ്മുടെ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ ഈ വൈറസിനെ നമുക്കു അതിജീവിക്കാം. പ്രളയം വന്നപ്പോഴും നിപ ഉണ്ടായപോയും നമ്മൾ പൊരുതിയതുപോലെ ഇതിനെയും നമുക്ക് അതിജീവിക്കാം. അതിനുവേണ്ടി സാമൂഹിക അകലം പാലിക്കുക, കൈകൾ ഓരോ മണിക്കൂറിലും സാനിറ്റിസാർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ വൃത്തിയാക്കുക, മാസ്ക് ധരിക്കുക, ഓരോ വ്യക്തിയിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക, പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക. ആഘോഷങ്ങളും ഉല്ലാസയാത്രകളും മാറ്റിവെക്കാം നല്ലൊരു നാളെക്കായി. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകുരുടെയും നിർദേശങ്ങളനുസരിച് മുന്നോട്ട് പോകാം. "ഭീതിയല്ല വേണ്ടത് ജാഗ്രതയോടെ മുന്നോട്ട് പോകാം "
|