ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകത്തിലെ പലരാജ്യങ്ങളും ലോക്ക് ഡൗൺ ആയിരിക്കുന്നസമയമാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് കൊറോണ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ലോകമെമ്പാടും പൊരുതുന്ന സാഹചര്യത്തിൽ നമുക്കും പോരാട്ടം തുടരാം. 2019അവസാന- ത്തോടെയാണ് ലോകത്തിന്റെ ഉറക്കം കെടുത്താൻ കൊറോണ വൈറസ് വന്നത്. ഈ നിമിഷം വരെ അതിനെ പിടിച്ചുക്കെട്ടാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. രോഗബാധിതരുടെ കൂട്ടത്തിലെ കണ്ണിയാവാതിരിക്കാനും രോഗവാഹകർ ആവാതിരിക്കാനും വ്യക്തി ശുചിത്വം പാലിക്കാം.കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം എടുത്ത് കഴുകി വൃത്തിയാക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലക്കൊണ്ടോ ടിഷ്യു കൊണ്ടോ മറയ്ക്കാം സാമൂഹിക അകലം പാലിക്കാം. ശരീരം കൊണ്ട് അകലം പാലിച്ചു ഞാൻ വ്യക്തി ശുചിത്വം പാലിക്കും എന്ന ദൃഡ പ്രതിജ്ഞയിൽ ചേർന്ന് നിന്നുകൊണ്ട് 'ബ്രേക്ക് ദ ചെയിൻ ' എന്ന ഉദ്യമത്തെ നമുക്കെല്ലാം ഒന്നിച്ചു വിജയിപ്പിക്കാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം