ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് പടരുന്ന കാലമാണല്ലോ ഇത്.2019 ൽ ചൈനയിലെ വുഹാൻ വൻ പട്ടണത്തിൽ നിന്നാണ് ഇതു പൊട്ടി പുറപ്പെട്ടത്. രോഗിയുടെ ഉമിനീരിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയും ഈ രോഗം പടരും. പതിനാലു മുതൽ ഇരുപത്തിയെട്ടു ദിവസം വരെ എടുക്കും ഒരാൾക്ക് രോഗ ലക്ഷണങ്ങൾ കാണണമെങ്കിൽ. ശക്തമായ പനി, ചുമ, തൊണ്ട വേദന, വിറയൽ, ശ്വാസ തടസ്സം എന്നിവയാണ് പ്രധാന ലക്ഷങ്ങൾ. ശ്വാസ കോശത്തിനും തൊണ്ടക്കുമാണ് ഈ അസുഖം ബാധിക്കുക.ഇതു വരെ ഈ രോഗത്തിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. അതിനു വേണ്ടി ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുകയാണ് ശാസ്ത്ര ലോകം. ഇതിനെ കീഴ്പെടുത്താൻ കുറച്ചു മാർഗങ്ങളുണ്ട്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചോ കട്ടിയുള്ള വസ്ത്രം ഉപയോഗിച്ചോ മൂക്കും വായും അടച്ചു പിടിക്കുക.,ചുരുങ്ങിയത് മറ്റൊരു വ്യക്തിയിൽ നിന്ന് ഒരു മീറ്റർ അകലം എങ്കിലും പാലിക്കുക എന്നിവയാണ് മാർഗങ്ങൾ. പ്രത്യേകിച്ചുള്ള ഒന്ന് ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നതാണ്.

       എത്രയും വേഗം ഈ ലോകത്തു നിന്ന് ഈ രോഗം ഇല്ലാതാകട്ടെ എന്ന് പ്രാർത്ഥിക്കുക. അതോടൊപ്പം സർക്കാരിനോടും ഭരണാധികാരികളോടും ആരോഗ്യപ്രവർത്തകരോടും പോലീസിനോടും സഹകരിക്കുക. 
AMNA KP
4A ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം