ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യം നമ്മുടെ സമ്പത്ത്
അതിനുവേണ്ടി നമ്മളെല്ലാം
ശുചിത്വം നന്നായ് പാലിക്കേണം
അതിൽ പ്രധാനം വ്യക്തി ശുചിത്വം
രണ്ടു നേരം കുളിച്ചീടേണം
പല്ലുകൾ നന്നായ് തേച്ചീടേണം
നഖങ്ങൾ വെട്ടി നന്നാക്കേണം
ആഹാരത്തിൻ മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം
കൊറോണ വൈറസ് കാലത്ത്
അല്പം ജാഗ്രത പുലർത്തേണം
പുറത്തുപോവുകയാണെങ്കിൽ
സാനിട്ടയ്‌സർ പുരട്ടേണം
മാസ്‌കുകൾകെട്ടി പോകേണം
പുറത്തുപോയി തിരികെ വന്നാൽ
കൈകൾ നന്നായ് കഴുകേണം
നമ്മുടെ ജീവൻ രക്ഷയ്ക്കായി
വീട്ടിൽ തന്നെ ഇരിക്കേണം
നമ്മുടെ ജീവൻ കാവൽക്കാർ
നമ്മൾതന്നെന്നോർക്കേണം ........
 

അനാമിക .എ .വി
3 A ജി .എൽ .പി .എസ്സ് .മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത