ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/ നഷ്ടങ്ങൾ നല്ലതിന്
നഷ്ടങ്ങൾ നല്ലതിന്
കോവിഡ് എന്ന മഹാമാരി എനിക്ക് ഏറെ നഷ്ടങ്ങൾ ഉണ്ടാക്കി. എന്റെ വിദ്യാലയത്തിലെ അവസാന നാളുകൾ, പരീക്ഷ, വാർഷിക ആഘോഷം, യാത്രയയപ്പ്, കൂട്ടുകാർ, അധ്യാപർ, നല്ല അവധിക്കാലം എല്ലാം ഒറ്റയടിക്ക് ഇല്ലാതായി. വീട്ടിലെ കാര്യം പറയേണ്ട. ഏക വരുമാനമുള്ള അച്ഛന് ജോലിയില്ല. സംസ്ഥാന സർക്കാർ തന്ന കിറ്റിലെ വിഭവങ്ങൾ കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. എന്നെപ്പോലെയുള്ള കുട്ടികൾ തളരാതെ മുന്നോട്ട് പോകുന്നതിനാവണം സർക്കാരും മറ്റ് പല സന്നദ്ധ സംഘടനകളും അക്ഷരവൃക്ഷം പോലുള്ള നിരവധി പരിപാടികൾ നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പ് നമുക്കായി ഇത്രയേറെ കരുതൽ കൈക്കൊള്ളുമ്പോൾ അത് പാലിക്കാൻ നമ്മൾ തയ്യാറാവണം. കൊറോണയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായി.
|