ജി.എൽ.പി.എസ് മഞ്ഞക്കടവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:=ചരിത്രം കൂടര‍ഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊളളുന്ന മുഴുവൻ പ്രദേശവും വനനിബിഡമായിരുന്നു 1950കളുടെ തുടക്കത്തോടുകൂടി തിരുവിതാംകൂറിൽനിന്നുളള കുടിയേറ്റകർഷകരുടെ സ്വപ്ലഭൂമിയായി മാറുരയായിരുന്നുഈപ്രദേശം വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നംമാത്രമായിരുന്ന അക്കാലത്ത് നല്ലവരായ നാട്ടുകാരും,സാമൂഹ്യസ്നേഹികളും ശ്രമിച്ചതിൻെറഫലമായി 1973ൽ അച്യുതമേനോൻ മന്ത്രിസഭ മ‌ഞ്ഞക്കടവിൽ പ്രൈമറി വിദ്യാലയം അനുവദിച്ചു. ഓല ഷെഡിലായിരുന്നു തുടക്കം വി.എം മുഹമ്മദ്ഹാജി ഒരേക്കർ സ്ഥലം സൂജന്യംമായി നൽകിയെങ്കിലും ലഭിച്ചസ്തലം കെട്ടിനിർമാണത്തിന് യോഗ്യമല്ലാതെവന്നപ്പോൾ നാട്ടുകാർ 20സെൻറ്സ്ഥലം വിലക്കുവാങ്ങി.1983ൽ സ്ക്കൂളിനെ ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം ബ്ലോക്ക് കെട്ടിടത്തിന് മേൽക്കൂര പുതുക്കി പണിതു.നാല് ക്ലാസ്സുമുറികളും ഓഫീസ് മുറിയും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോഴുള്ളത്. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥമായ ശ്രമവും,എസ്.എസ്.എയുടെയും ഗ്രാമ പഞ്ചായത്തിൻറെയും സഹായവും ഒത്തുചേർന്നപ്പോൾ ഭൌതിക സാഹചര്യങ്ങളാൽ മെച്ചപ്പെട്ട വിദ്യാലയമായി മഞ്ഞക്കടവ് എൽ.പി സ്ക്കൂൾ മാറുകയായിരുന്നു.]]