ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ എന്റെ ഓർമകൾ
എന്റെ ഓർമകൾ
എന്റെ ജീവിതത്തിൽ പേടിപ്പെടുത്തുന്ന ഒരു അനുഭവമാണ് കൊറോണ വൈറസിന്റെ ലോകവ്യാപനം. അതിലേറെ ബുദ്ധിമുട്ടഉള്ളതായിരുന്നു ആ മഹാമാരിയെ തടയാൻ നമ്മുടെ രാജ്യം സ്വീകരിച്ച ലോക്ക് ഡൌൺ. എനിക്ക് ഇത് കൂട്ടിലടക്കപ്പെട്ട ഒരു അവസ്ഥ ആയിട്ടാണ് അനുഭവപ്പെട്ടത്. പുറത്തു പോവാനൊ കൂട്ടുകാരുമായി കളിക്കാനൊ പറ്റാത്ത അവസ്ഥ. വീട്ടിൽ ഭക്ഷണമായിട്ട് ഉപയോഗിക്കുന്നത് വെറും നാടൻ വിഭവങ്ങൾ മാത്രം. കൂടുതലും ചക്കയാണ്. പിന്നെ ഓരോ ക്ലാസിലെയും പഠനം പൂർത്തിയാകുന്നത് ആ വർഷത്തെ അവസാനത്തെ പരീക്ഷ കഴിയുന്നതോടുകൂടിയാണല്ലോ.അത് എഴുതാൻ കഴിയാതെ പോയതും വലിയൊരു വേദന തന്നെയാണ്. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ ഷൗക്കത്തു സാറിനോടും ജയശ്രീ ടീച്ചറോടും യാത്ര പറയാൻ പോലും കഴിഞ്ഞില്ല. ഇതെന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ഈ ലോക്ക് ഡൌൺ ഏറെ ബാധിച്ചത് ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ ജീവിതത്തെയാണ്. പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് ടിവിയിലെ ന്യൂസ് കാണൽ പതിവാക്കി. അതിൽ നിന്നും ഒരുപാട് അറിവുകൾ എനിക്ക് കിട്ടി. ലോകം എന്തെന്ന് ഞാൻ മനസ്സിലാക്കി. പെട്ടെന്ന് പകരുന്ന ഒരു രോഗമാണ് ഇതെന്നറിഞ്ഞിട്ടും ജീവൻ പണയം വെച്ചും രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുമാർ, ഡോക്ടർമാർ ഭക്ഷണം, വെള്ളം, മരുന്ന് ഇവയൊന്നും കിട്ടാതെ വലയുന്നവർക്ക് അതെല്ലാം എത്തിച്ചു കൊടുക്കുന്ന പോലീസ് ഓഫീസേഴ്‌സും ഇവരെല്ലാവരും തന്നെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു നമ്മുടെ രാജ്യത്തിനു മാതൃകയായി. ഇതിൽ നിന്നും പണമല്ല വലുത് ജീവനാണെന്ന് മനസിലാക്കാൻ സാധിച്ചു. മനുഷ്യന് മനുഷ്യന്റെ നന്മ മനസിലാക്കാൻ ഉള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. ഇനി ഇങ്ങനൊരു മഹാമാരി നമ്മുടെ ലോകത്ത് ഇല്ലാതിരിക്കട്ടെ. അത് മൂലം ഒരു ജീവനും നഷ്ട്ടപ്പെടാതിരിക്കട്ടെ... എന്ന് പ്രാർത്ഥനയോടെ,
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |