ജി.എൽ.പി.എസ് പാനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്.

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നിലവിൽ നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 7 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയും ജോലി ചെയ്യുന്നു. നിരവധി വർഷങ്ങളായി പഠന രംഗത്തും പാഠ്യേതരരംഗങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 14 കുട്ടികൾക്ക് എൽ എസ്‌ എസ്‌ സ്കോളർഷിപ്പ് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും ഓൺലൈനായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ പരമാവധി ശ്രമം നടത്തുന്നുണ്ട്. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ എസ്‌ എം സി / പിടിഎ, വികസനസമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരും അധ്യാപകരും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. പാനൂർ നഗരഹൃദയത്തിലെ ഈ വിദ്യാലയം പൊതുവിദ്യാലയ മികവിനും മുന്നേറ്റത്തിനും മാതൃകയായി വർത്തിക്കുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പാനൂർ/ചരിത്രം&oldid=1336409" എന്ന താളിൽനിന്ന് ശേഖരിച്ചത്