ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
അന്ന് ഒരു അസംബ്ലി ദിവസമായിരുന്നു. രാജു മാത്രം അതിൽ പങ്കെടുത്തില്ല.അവിടെ ശുചിത്വത്തെ പറ്റിയാണ് പറഞ്ഞിരുന്നത്.അശോകനാണ് ക്ലാസ് ലീഡർ. അഞ്ചാം ക്ലാസിലാണ് അവർ പഠിക്കുന്നത്. അസംബ്ലി കഴിഞ്ഞ് ക്ലാസിൽ എത്തിയ അശോകൻ രാജുവിനോട് ചോദിച്ചു; "നീ എന്താണ് ഇന്ന് അസംബ്ലിക്ക് വരാതിരുന്നത് ?"അവൻ പറയാൻ നിന്നപ്പോൾ മാഷ് വന്നു.മാഷ് അശോകനോട് ചോദിച്ചു;ഇന്ന് ആരൊക്കെ ഉണ്ടായിരുന്നു അസംബ്ലിക്ക് എന്ന്, അവൻ പറഞ്ഞു രാജു മാത്രം വന്നില്ല. രാജുവിനോട് എല്ലാവർക്കും ദേഷ്യമാണ്,കാരണം അവൻ നന്നായി പഠിക്കുകയും നന്നായി എഴുതുകയും ചെയ്യുന്ന കുട്ടിയാണ്. കുട്ടികൾക്ക് സന്തോഷമാണ് രാജുവിന് തല്ല് കിട്ടുന്നത്.അവർ കാണാൻ കൊതിച്ചു നിന്നു.മാഷ് രാജുവിനെ വിളിച്ചു. എന്നിട്ട് ചോദിച്ചു. നീ എന്താ അസംബ്ലിക്ക് വരാത്തത് എന്ന്. രാജു പറഞ്ഞു, സാർ,ആദ്യം നമ്മൾ നമ്മുടെ ക്ളാസ് വൃത്തിയാക്കണം.ഞാൻ നേരത്തെ എത്തിയിരുന്നു. അപ്പോൾ ക്ലാസ് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. ഞാൻ അത് വൃത്തിയാക്കാൻ നിന്നു. അപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു. ഞാൻ എല്ലാം കഴിഞ്ഞ് പോരാൻ നോക്കിയപ്പോൾ എല്ലാവരും അസംബ്ലി കഴിഞ്ഞു ക്ലാസിൽ എത്തി. അത്‌കേട്ട മാഷിന് രാജുവിനെ കുറിച്ച് അഭിമാനം തോന്നി. നിങ്ങൾ എല്ലാവരും രാജുവിനെ പോലെയാകണം എന്ന് പറഞ്ഞു. രാജുവിന് ഒരു ശിക്ഷയും കൊടുത്തില്ല. അവനെ പറഞ്ഞു വിടുകയും ചെയ്തു.

ഗുണപാഠം: നല്ല ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ പ്രശംസ ലഭിക്കും

ലയ
2 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ