ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കോറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ തുരത്താം

ചൈന എന്ന രാജ്യത്തെ വൂഹാൻ എന്ന സ്ഥലത്ത് വലിയ ഒരു രോഗം പിടിപെട്ടു... കൊറോണ എന്നാണതിൻ്റെ പേര്.കോവിഡ് 19 എന്നാണ് ശാസ്ത്രീയ നാമം.വൂഹാനിൽ പടർന്ന വൈറസ് ലോകത്തെല്ലാം പടർന്നിരിക്കുകയാണ്. ഇപ്പോൾ ഇതാ നമ്മുടെ കേരളത്തിലും പടർന്നിരിക്കുന്നു. ആദ്യം കേരളത്തിൽ 200 ലേറെ രോഗബാധിതരുണ്ടായിരുന്നു.ഇപ്പോൾ ഇതാ 150 നടുത്ത് നമുക്കെത്തിക്കാൻ കഴിഞ്ഞു. അതാണ് കേരളക്കാർക്കുള്ള ആശ്വാസകരമായ വാർത്ത.
കൊറോണ വൈറസിനെതടയണമെങ്കിൽ ആരോഗ്യ പ്രവർത്തകർ പറയുന്നത് നാം കേൾക്കണം. ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ കൈയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. ഇത്രയും നമ്മൾ ചെയ്താൽ കൊറോണാ വൈറസിനെ തുരത്തിയോടിക്കാം..

മിസ്‌ന ഹംസ ടി പി
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം