ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കേച്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
കേച്ചേരി ഗ്രാമം
തൃശ്ശൂർ നഗരത്തിൽനിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കു പടിഞ്ഞാറ് മാറി കുന്നംകുളം ഗുരുവായൂർ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതി ചെയ്യുന്ന.ത്തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലുള്ള ചെറിയ ഒരു പട്ടണമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം ഇവിടെയാണ്. കേച്ചേരി പുഴയുടെ കരയിലുള്ള ഈ പട്ടണം സാമാന്യം തിരക്കുള്ള സ്ഥലമാണ്.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചേച്ചേരി ഗ്രാമം ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുന്നംകുളത്തുനിന്ന്, എട്ടും ഗുരുവായൂരിൽ നിന്ന് പന്ത്രണ്ടും കിലോമീറ്റർ ദൂരമുണ്ട്. ഗ്രാമത്തിന്റെ വടക്കുഭാഗത്ത് കൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പെരുമല പ്രകൃതിരമണീയമായ സ്ഥലമാണ്. പാറന്നൂർ ചിറ ന്നല്ലൂർ, പെരുമണ്ണ് തുടങ്ങിയ സമീപസ്ഥലങ്ങളുടെ പേര് കേച്ചേരിപ്പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ധാരാളം നെൽപ്പാടങ്ങൾ ഉണ്ട്. അവയിലേക്ക് വെള്ളം എത്തിക്കാനായി പാറന്നൂർ ചിറ പ്രവർത്തിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ഓഫീസ്

പോസ്റ്റ് ഓഫീസ്

ലൈബ്രറി

കൃഷിഭവൻ

വിദ്യാലയങ്ങൾ

ഹെൽത്ത് സെന്ററുകൾ

ശ്രദ്ധേയരായ വ്യക്തികൾ

പ്രമുഖ സാഹിത്യകാരനും ഗാനരചയിതാവും ആയിരുന്ന യൂസഫലി കേച്ചേരി, സംസ്കൃത പണ്ഡിതൻ ഇ. പി. ഭരതപിഷാരടി, സാഹിത്യകാരൻ ലാസർ മാസ്റ്റർ,സിനിമ നടന്മാരായ ഇർഷാദ്,അസ്സിം ജമാൽ, സഞ്ചാരസാഹിത്യകാരൻ എം. കെ. രാമചന്ദ്രൻ, രാഷ്ട്രീയ പ്രമുഖൻ മാരായ കെ. പി.അരവിന്ദാക്ഷൻ സി.സി. ശ്രീകുമാർ ഫുട്ബോളർ എ. എസ് ഫിറോസ്, എഴുത്തുകാരനും സിനിമ നടനുമായ സലിം കേച്ചേരി, എന്നിവർ കേച്ചേരി സ്വദേശികളാണ്

പ്രധാന ആരാധനാലയങ്ങൾ

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം,പരിശുദ്ധ കൊന്ത മാതാവിൻ പള്ളി, മുഴുവൻചേരി മഹാദേവക്ഷേത്രം, പെരുവന്മല മഹാദേവക്ഷേത്രം,കേച്ചേരി ജുമാമസ്ജിദ്,പിഷാരിക്കൽ കാർത്യായനി ക്ഷേത്രം പാലത്തും ഭഗവതി ക്ഷേത്രം, തൂവാനൂർ ശിവ വിഷ്ണു ക്ഷേത്രങ്ങൾ എന്നിവയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെന്റ് എൽ പി സ്കൂൾ കേച്ചേരി

ജ്ഞാനപ്രകാശിനി യുപി സ്കൂൾ കേച്ചേരി.

അൽ അമീൻ ഹയർസെക്കൻഡറി സ്കൂൾ കേച്ചേരി.

സിബിഎസ്ഇ സ്കൂളുകൾ

മദ്രസകൾ

കമ്പ്യൂട്ടർ പഠനകേന്ദ്രങ്ങൾ.