ജി.എൽ.പി.എസ് കുളക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഈ സുന്ദരമാം ഭൂമിതൻ മടിത്തട്ടിലൂടാഴുകുന്നു -
കള കളാരവത്താടെ നീരുറവകൾ ...
സഹ്യന്റെ വിരിമാറിലൂടുത്ഭവിക്കും നീരുറവകൾ
ഭൂമിതൻ നിലനിൽപ്പിനായി ജലാശയങ്ങൾ .
പ്രകൃതിയെ പച്ച പുതപ്പിച്ചു വയലുകൾ
കണ്ണെത്താദൂരം ഭൂമിതൻ പാട ശേഖരങ്ങൾ
കണ്ണിനു കുളിരായി പക്ഷികൾ ,ശലഭങ്ങൾ
വർണ്ണക്കാഴ്ചയാരുക്കി കാനനച്ചാലകൾ
എങ്കിലും ഇന്ന് നാം കുടഞ്ഞെറിയുന്നൂ
ഭൂമിതൻ സൃഷ്ടിയാം സുന്ദരഭാവങ്ങൾ
യന്ത്രക്കൈകളാൽ തകർത്തെറിയുന്നു
പാരിൻ കരുത്താം ഉൾക്കാമ്പുകൾ
തിരിച്ചറിയുന്നു അസഹ്യമാം പ്രകമ്പനങ്ങൾ
ഉയർത്തെഴുന്നേൽക്കുന്നു പഴയതാം ഭാവത്തിൽ
തിരിച്ചറിയുക നാം പ്രകൃതി തൻ ഭാവങ്ങൾ
നിലനിർത്തുകെൻ പാരിലെന്നും തനതായി ........

ഇഷ പർവീൺ .വി .എസ് .
4 ജി എൽ പി സ്കൂൾ കുളക്കാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത