ജി.എൽ.പി.എസ് കാവിൽപാട്/അക്ഷരവൃക്ഷം/കൊറോണയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ കാലം

കൊറോണയെന്നൊരു വില്ലൻ നമ്മുടെ
നാട്ടിൽ - വിലസിരസിക്കുന്നു
നാട്ടുകാർക്കെല്ലാം ഭീഷണിയായവൻ
നാടിനു നാശം വിതച്ചിടുന്നു.
പത്തല്ല നുറല്ല പതിനായിരങ്ങളാ -
മണ്ണിൽ മരിച്ചങ്ങു വീണിടുന്നു.
കോവിഡ് രോഗം സ്ഥിരീകരിച്ചാൽ പിന്നെ
ഉറ്റോരോ ഉടയോരോ കൂട്ടിനില്ല.
രാജ്യങ്ങളെല്ലാം മുട്ടുകുത്തി ഇന്ന്
കോവിഡ് എന്ന രോഗത്തിൻ മുൻപിൽ
അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ ചൊല്ലുവാൻ
ഭരണാധികാരികൾക്കും തിടുക്കം
നിയമങ്ങൾ പാലിച്ചു മാസ്കും ധരിച്ച്
പുതിയൊരു ജനത വളർന്നിടുന്നു.
വാനോളം നാമിന്നു വാഴ്ത്തണം നമ്മുടെ
ആതുര സേവക സുഹൃത്തുക്കളെ
ഇതുവരെ കണ്ടൊരു ഭാരതമല്ലിനി
ഓർക്കുക ഓരോ ഭാരതീയനും.
ശാസ്ത്രം ജയിക്കുമോ ലോകം നശിക്കുമോ
ഈ ഇത്തിരിക്കുഞ്ഞന്റെ മുൻപിൽ.
ആർക്കുമില്ലുത്തരം നൽകുവാനായി
ആർക്കുമില്ലുത്തരം നൽകുവാനായി
 

വിഷ്ണു
4 ജി.എൽ.പി.എസ്_കാവിൽപാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത