ജി.എൽ.പി.എസ് കാട്ടിപ്പരുത്തി/അക്ഷരവൃക്ഷം/കള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളം

ഒരു കാട്ടിൽ ഒരു സിംഹ രാജാവുണ്ടായിരുന്നു. രാജാവിന് രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഒന്ന് ഒരു ആനയായിരുന്നു.രണ്ടാമൻ ഒരു പുലിയും. ഒരു ദിവസം രാജാവിന് അസുഖം വന്നു.വിവരം അറിഞ്ഞ ഉടനെ ആന രാജാവിനെ കാണാൻ പോയി.ആന എത്തുന്നതിനു മുന്നെ പുലി അവിടെ എത്തിയിരുന്നു. പുലി ആനയോട് ചോദിച്ചു, 'നീയെന്താ വരാൻ വൈകിയത്?' 'ഞാനിപ്പോഴാ അറിഞ്ഞത് ' ആന പറഞ്ഞു. സിംഹം ഇത് കാണുന്നുണ്ടായിരുന്നു.ഇത് പുലി കണ്ടു. പുലിക്കൊരു സൂത്രം തോന്നി. രാജാവിന് ആനയെയാണ് കൂടുതലിഷ്ടം. പുലി കള്ളം പറയാൻ തുടങ്ങി. 'ഞാൻ നിന്നെ കുളത്തിൽ നിന്നു വിളിച്ചതല്ലേ? അപ്പോൾ നീ വരുന്നില്ല എന്നല്ലേ പറഞ്ഞത്? ഇതു കേട്ടുകൊണ്ട് സിംഹം അവിടേക്ക് വന്നു. ആനക്ക് പേടിയായി അവൻ പറഞ്ഞു.'രാജാവെ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. പുലികള്ളം പറയുകയാണ്.' 'അല്ല രാജാവെ ആനയാണ് കള്ളം പറയുന്നത് ' പുലി പറഞ്ഞു. 'നിർത്തൂ' സിംഹ രാജാവ് ദേഷ്യത്തോടെ പറഞ്ഞു. രാജാവ് ആലോചിച്ചു. എന്നിട്ട് പുലിയോട് പറഞ്ഞു, ' നീ ഇന്നലെ മുതൽ നീ ഇവിടെയുണ്ട്, പിന്നെ എങ്ങനെയാണ് നീ കുളത്തിൽ പോയത്? നീയാണ് കള്ളം പറയുന്നത്

ഹിരൺമയി p
3 A ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ