ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ ഒറ്റപ്പെടൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടൽ

സ്ക്കൂളിൽ ബെല്ലടിച്ചു. എല്ലാവരും ക്ലാസിൽ കയറി. ടീച്ചർ ക്ലാസിൽ വന്നു. കണക്കു പുസ്തകം എടുക്കാൻ പറഞ്ഞു.അതേസമയം കുട്ടികൾ എല്ലാവരും വാതിലിനടുത്തേക്ക് നോക്കി കളിയാക്കിച്ചിരിക്കുന്നു മുഷിഞ്ഞ വസ്ത്രം ധരിച്ച് വാതിലിനടുത്ത് നിൽക്കുന്ന ഒരു കുട്ടി. അവന്റെ വേഷം കണ്ടിട്ടാണ് കുട്ടികൾ ചിരിക്കുന്നതെന്ന് ടീച്ചർക്ക് മനസ്സിലായി. ടീച്ചർ അവനോട് ക്ലാസിൽ കയറാൻ പറഞ്ഞു. അവൻ ക്ലാസിലേക്ക് വന്നപ്പോൾ ആരും തന്നെ അവനെ അടുത്തിരിക്കാൻ സമ്മതിച്ചില്ല. അങ്ങനെ അവൻ ഒരു ഒഴിഞ്ഞ ബെഞ്ചിൽ പോയി ഇരുന്നു. ഉണ്ണിക്കുട്ടൻ എന്നായിരുന്നു അവന്റെ പേര്. അവന് വല്ലാതെ വിഷമം തോന്നി. അവൻ തന്റെ വസ്ത്രത്തിലേക്ക് നോക്കി. അയ്യോ നിറയെ ചെളി .ആകെ വൃത്തികേടായിരിക്കുന്നു. അവനത് മനസ്സിലായി. സ്ക്കൂളിൽ വരുന്ന വഴി കളിക്കും. നേരത്തിന് വസ്ത്രം കഴുകാറുമില്ല. അങ്ങനെ എന്നും മുഷിഞ്ഞാണവൻ വരിക. രാവിലെ കുളിക്കാതെ, കിട്ടിയ വസ്ത്രവുമുടുത്താണവൻ വരുന്നത്. കൂട്ടുകാർക്കൊന്നും അവനെ ഇഷ്ടമല്ല. ആരും തന്നെ കളിക്കാൻ കൂട്ടാറില്ല. ഇങ്ങനെയായാൽ പറ്റില്ല എന്നവന് ബോധ്യമായി. പിറ്റേ ദിവസം ഉണ്ണിക്കുട്ടൻ സ്ക്കൂളിൽ വന്നപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും അത്ഭുതമായി. അന്ന് ഉണ്ണിക്കുട്ടൻ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വന്നിരിക്കുന്നു. അന്ന് അവനെ അടുത്തിരുത്താൻ എല്ലാവരും മത്സരിച്ചു. കൂട്ടുകാർക്കും അധ്യാപകർക്കും അവനെ ഇഷ്ടമായി. കൂട്ടുകാരേ ശുചിത്വം പാലിച്ചാൽ എല്ലാവരും ഇഷ്ടപ്പെടും.

ലിയാ ഫാത്തിമ.
3 A ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ