ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

കളിച്ചു കൊണ്ടിരിക്കുന്ന ദിയക്കുട്ടി പരിചിതമല്ലാത്ത ശബ്ദം കേട്ട് ആരാണെന്നറിയാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് മാവ് മുറിക്കുന്നതിനെക്കുറിച്ച് അച്ഛൻ മരം വെട്ടുകാരനോട് സംസാരിക്കുന്നത് കണ്ടത്.

പുതിയ നല്ലൊരു വീട് വെക്കണം.... വേണ്ടേ മോളേ.... അച്ഛൻ ചോദിച്ചു .

വേണം പക്ഷേ മാവ് മുറിച്ചിട്ട് വേണ്ട. അതിലാണ് കിങ്ങിണി തത്തയും കുഞ്ഞുങ്ങളും താമസിക്കുന്നത് ... അതു മുറിച്ചാൽ അവരുടെ കൂട് നശിക്കില്ലേ .... അവർ പിന്നെ എവിടെ താമസിക്കും?. മരങ്ങളും കിളികളും എല്ലാം പ്രകൃതിയുടെ സൗഭാഗ്യങ്ങളാണ്..

നീ പറഞ്ഞത് ശരിയാണ് മോളേ... മരം മുറിക്കണ്ട... നമുക്ക് ഒഴിഞ്ഞ പറമ്പിൽ വീട് വെക്കാം ...

ഇത് കേട്ട ദിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി....

നിഹ്‍മ
2 A ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ