ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാൽ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാൽ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
മാസ്‌ക്കുകളെപ്പോഴും വേണംതാനും
ഉത്തരവാദിത്തമാണെന്നുള്ള ചിന്തയിതെപ്പോഴും ഉണ്ടാകേണം
നന്നായകലവും പാലിക്കേണം
സമ്പർക്കത്തിലൂടെ മാത്രമാണീ രോഗവും നമ്മളെ കീഴപ്പെടുത്തൂ
ധാർമികമായി നാം ചിന്തിക്കേണം വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്