എന്താണമ്മേ കൊറോണ........
മകനേ അതൊരു വൈറസാ...
എന്താണച്ഛാ കോവിഡ്..........
മകനേ അതൊരു രോഗവുമാ..
എന്താ ചേട്ടാ പരിഹാരം..........
വ്യക്തി ശുചിത്വം ആണനിയാ..
എന്താ ചേച്ചീ ചെയ്യുന്നേ.........
കൈകൾ രണ്ടും കഴുകുകയാ.
എന്താ ചെയ്യാ മുത്തശ്ശാ.........
സാമൂഹിക അകലം പാലിക്കാം
എന്താ ചെയ്യാ മുത്തശ്ശി.............
വീട്ടിലിരിക്കാം സ്നേഹിക്കാം..
അങ്ങനെ നാടിനെ രക്ഷിക്കാം..
സന്തോഷിക്കാം ജീവിക്കാം...