ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*ശുചിത്വം*

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹബീബും നജീബും കൂട്ടുകാരായിരുന്നു. ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്നാണ് അവർ പഠിച്ചിരുന്നത്. ഹബീബ് ദിവസവും കുളിച്ചും വൃത്തിയുള്ള വസ്ത്രം ധരിച്ചും നല്ലവഴിയിലൂടെ റോഡിലേക്ക് കയറി അരികുചേർന്ന് നടന്നുവരും എന്നാൽ കാലികൾ മേയുന്ന പാടവരമ്പത്തുകൂടെ ചെറിയ തോടുകൾ ചാടിക്കടന്ന് ചെളിയിൽ കിടക്കുന്ന ഞാവൽ പഴവും ഉണ്ണിമാങ്ങയും പറുക്കിയാണ് നജീബ് വരിക. എന്നിട്ട് അത് കൂട്ടുകാർക്ക് കൊടുക്കും.
ഒരു ദിവസം അദ്ധ്യാപകൻ ഇത് കണ്ടു. നജീബിനെ സ്നേഹശാസനം നടത്തി. നല്ലവഴിയിലൂടെ വരണമെന്നും വൃത്തിയില്ലാത്ത പഴങ്ങൾ പറുക്കികൊണ്ടുവരരുതെന്നും ഉപദേശിച്ചു. എന്നാൽ അവൻ അത് അനുസരിച്ചില്ല. വീണ്ടും കൊണ്ടുവരുവാൻ തുടങ്ങിയെങ്കിലും ഹബീബും മറ്റുകുട്ടികളും അതുവാങ്ങി കഴിക്കാൻ കൂട്ടാക്കിയില്ല. ഒരു ദിവസം നജീബ് സ്ക്കൂളിൽ വന്നില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത്. നജീബ് വയറു വേദനയായി ആശുപത്രിയിലാണെന്നാണ്. ടീച്ചറും കൂട്ടുകാരും പറഞ്ഞത് അനുസരിക്കാത്തതു കൊണ്ടാണ് തനിക്ക് ഈ അവസ്ഥ വന്നതെന്ന് അവനുമനസിലായി. ഇനി മുതൽ വൃത്തിയോടെ നടക്കുമെന്നും, വൃത്തിയുള്ള ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ എന്നും അവൻ പ്രതിജ്ഞ ചെയ്തു. അവൻ തെറ്റുതിരുത്തിയതറിഞ്ഞ അധ്യാപികയും കൂട്ടുകാരും അവനെ പ്രശംസിച്ചു. അന്നുമുതൽ അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.

മുഹമ്മദ് ഹംദാൻ .പി.എ
1 B ജി.എൽ.പി.എ സ്കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ