ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:19855 science club2.jpg|ലഘുചിത്രം|[[പ്രമാണം:19855 science club2.jpg|ലഘുചിത്രം|

]]]]

🔋 കുട്ടികൾക്ക് ആവേശമായി ഊർജ്ജസംരക്ഷണ ദിനാചരണം🔋

   ഊർജ്ജ സംരക്ഷണ ദിനം 2021 ഡിസംബർ 14ന് ജി എൽ പി എസ് ഒക്കെ മുറിയിൽ വളരെ വിപുലമായി നടക്കുകയുണ്ടായി. എല്ലാ ക്ലാസിലെയും കുട്ടികൾ ഊർജ്ജം പ്രയോജനപ്പെടുത്തുന്ന പുരാതനവും ആധുനികവുമായ ഉപകരണങ്ങൾ പ്രദർശനത്തിലേക്കായി കൊണ്ടുവരികയുണ്ടായി. പുരാതനമായ തൂക്ക് വിളക്കും പലതരത്തിലുള്ള ടോർച്ചുകളും കുട്ടികൾക്ക് കൗതുകമായിരുന്നു, ആധുനികവും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ സോളാർ പവർ ബാങ്ക് പുതിയ കാലത്തിൻറെ അത്ഭുതമെന്നോണം കുട്ടികൾ നോക്കി കണ്ടു. കുട്ടികൾക്ക് ഊർജ്ജസംരക്ഷണ പ്രാധാന്യം അറിയിക്കുന്ന ബോധവൽക്കരണ ക്ലാസ് പ്രൊജക്ടറിൽ പ്രദർശിപ്പിച്ചത് കുട്ടികൾ ശ്രദ്ധയോടെയും ആവേശത്തോടെയും കാണുകയുണ്ടായി

പരിസ്ഥിതി ക്ലബ്‌

ജൂൺ മാസത്തിൽ പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു.